റിയാദ്: സൗദി അറേബ്യയില്‍ നാലു പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ രോഗബാധിതരു ടെ എണ്ണം 15 ആയി. 600 പേരാണ് രാജ്യത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. രാജ്യത്തെ സ്കൂളുകളും കോ ളജുകളും സർവകലാശാലകളും ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളും ഉൾപ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.
സൗദി പൗരന്മാർക്കും രാജ്യത്തുള്ള വിദേശികൾക്കും 15 രാജ്യങ്ങളിലേക്ക് യാത്രാനിരോധനവും ഏർപ്പെടുത്തി. രാജ്യതലസ്ഥാനമായ റിയാദിലെ ആദ്യ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത് അമേരിക്കൻ പൗരനിലാണ്. ഇയാൾ റിയാദിലെ െഎെസാലേഷൻ വാർഡിൽ ചികിത്സയിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേര് ഇറാഖില്‍നിന്നെത്തിയ ബഹ്റൈന്‍ വനിതകളാണ്.
കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് പുതുതായി രോഗം സ്ഥിരീകരിച്ച നാലാമത്തെയാള്‍. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു.
യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ലബനാന്, സിറിയ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇറ്റലി, ഇറാഖ്, ഒമാൻ, ഫ്രാൻസ്, ജർമനി, തുർക്കി, സ്പെയിൻ, ചൈന എന്നീ 15 രാജ്യങ്ങളിലേക്കും തിരിച്ചും യാത്രചെയ്യുന്നതിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിലക്കേര്‍പ്പെടുത്തി. രാജ്യത്തെ വലിയ വിനോദപരിപാടികൾ നിർത്തിവെക്കുകയും വിനോദകേന്ദ്രങ്ങൾ അടയ്ക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.