ജുബൈൽ: മലയാളി യുവാവ് സൗദിയിലെ ജിസാനിൽ ആത്മഹത്യ ചെയ്തു. ജുബൈൽ ജാൽ കമ്പനി ജീവനക്കാരൻ തിരുവല്ല സ്വദേശി സുബിൻ വർഗീസ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കമ്പനിയുടെ ജിസാൻ പ്രോജെക്ടിൽ ആയിരുന്നു സുബിന് ജോലി.
സംഭവം നടന്ന ദിവസം അസുഖമാണെന്ന് കാണിച്ച് അവധിയിലായിരുന്നു സുബിൻ. വൈകുന്നേരം കൂടെയുണ്ടായിരുന്നവർ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടൻ കമ്പനി അധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് ജാൽ കമ്പനിയിൽ എത്തിയ സുബിൻ ഇൻസുലേഷൻ വിഭാഗത്തിൽ ഇൻസ്‌പെക്ടർ ആയി ജോലി ചെയ്തു വരികയായിരുന്നു.
പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. കാമുകിയുമായി ലൈവ് വീഡിയോ ചാറ്റിങ്ങിനിടെ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മൊബൈലും മറ്റു രേഖകളും പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം ജിസാൻ ആശുപത്രി മോർച്ചറിയിൽ. നാട്ടിലെത്തിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയതായി കമ്പനി അധികൃതർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.