റിയാദും തെക്കൻ പ്രദേശവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ; പരാജയപ്പെടുത്തി സൗദി വ്യോമസേന

റിയാദ്: സൗദി അറേബ്യയിലെ റിയാദ് നഗരവും തെക്കൻ പ്രദേശങ്ങളും ലക്ഷ്യമിട്ട് ഹൂതി തീവ്രവാദികൾ നടത്തിയ വ്യോമാക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി. തെക്കൻ പ്രദേശം ലക്ഷ്യമാക്കി ഹൂതി വിഭാഗം വിക്ഷേപിച്ച രണ്ട് ഡ്രോണുകളും റിയാദ് നഗരത്തിന് നേരെ വന്ന ഒരു ബാലസ്റ്റിക് മിസൈലുമാണ് സഖ്യസേന തകർത്തു കളഞ്ഞത്.

യെമനിലെ നിയമപരമായ സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് വെള്ളിയാഴ്ച ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഹൂതികൾ തെക്കൻ പ്രദേശം ലക്ഷ്യമിട്ട് അയച്ച രണ്ട് ഡ്രോണുകൾ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. കൂടാതെ, റിയാദ് നഗരത്തിന് നേരെ വന്ന ബാലസ്റ്റിക് മിസൈലും പ്രതിരോധ സേന വിജയകരമായി തകർത്തു.

ഇതിനുപുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ നേരത്തെ വിക്ഷേപിച്ച ഒമ്പത് ഡ്രോണുകളും ഒരു ബാലസ്റ്റിക് മിസൈലും കൂടി സഖ്യസേന ഇതിനോടകം തടഞ്ഞ് നശിപ്പിച്ചിട്ടുണ്ടെന്നും വക്താവ് അറിയിച്ചു.

Tags:    
News Summary - Saudi Air Force foils Houthi drone-missile attacks targeting Riyadh and southern region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.