ജനവിശ്വാസം നഷ്​ടപ്പെട്ട്​ ഇടത് സർക്കാർ -റിയാദ്​ ഒ.ഐ.സി.സി മുൻ പ്രസിഡൻറ്​ അബ്​ദുല്ല വല്ലാഞ്ചിറ

റിയാദ്​: ഇക്കിളിക്കഥകൾ കൊണ്ട് ഇനി തെരഞ്ഞെടുപ്പുകൾ ജയിക്കില്ല എന്നുള്ളത് ഇടതുപക്ഷവും സി.പി.എമ്മും ഇനിയെങ്കിലും മനസ്സിലാക്കണമെന്ന മുന്നറിയിപ്പാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന്​ ഒ.ഐ.സി.സി റിയാദ്​ സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡൻറ്​ അബ്​ദുല്ല വല്ലാഞ്ചിറ പ്രസ്​താവനയിൽ പറഞ്ഞു. ജനങ്ങളുടെ വിശ്വാസം നഷ്​ടപ്പെട്ട ഒരു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളാണ് യു.ഡി.എഫ് ജനങ്ങളുടെ മുന്നിലേക്ക് വെച്ചത്. ആ വിഷയങ്ങളിലാണ് ജനങ്ങൾ വിധിയെഴുതിയത്. അതിന്​ കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം.

കഴിഞ്ഞ 10 വർഷക്കാലമായി കേരളത്തിലെ ജനങ്ങൾ അത്രത്തോളം ഈ സർക്കാറിനെ വെറുത്തിരിക്കുന്നു. വിലക്കയറ്റം, ശബരിമല, പി.എം ശ്രീയിലൂടെയും വെള്ളാപ്പള്ളിയിലൂടെയും ആർ.എസ്.എസുമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യ ബാന്ധവം, ന്യൂനപക്ഷങ്ങളെ തള്ളിപ്പറഞ്ഞ്​ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും പ്രീതി പിടിച്ചുപറ്റാൻ നടത്തിയ ശ്രമങ്ങൾ തുടങ്ങിയവയെല്ലാം കേരളത്തിലെ ജനങ്ങൾ മനസിലാക്കി എന്നുളളതാണ് ഈ പരാജയത്തി​​ന്റെ പ്രധാന കാരണമായിട്ടുള്ളത്.

ശബരിമല ശ്രീ ശാസ്താവി​ന്റെ സ്വർണം കട്ട പാർട്ടിയുടെ ഉന്നത നേതാക്കന്മാർ ഇപ്പോഴും അഴിക്കുള്ളിൽ കിടക്കുമ്പോൾ അവർക്കെതിരെ എന്തെങ്കിലും ഒന്ന് ഉരിയാടാൻ കേരളത്തി​ന്റെ മുഖ്യമന്ത്രി തയാറായില്ല എന്നുള്ളതും രാഹുൽ വിഷയത്തിലെ പാർട്ടിയുടെ ഇരട്ടത്താപ്പും ജനങ്ങൾ എതിരാവാൻ ഇടയാക്കി. ഇടതുപക്ഷത്തിന്​ തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ കേരളത്തിലെ ഏതെങ്കിലും ഒരു സ്ത്രീ വിചാരിക്കണമെന്ന അവസ്ഥയിലാണ്​ കാര്യങ്ങൾ.

ക്ഷേമപെൻഷൻ പ്രഖ്യാപനങ്ങളിലെ കാപട്യം ജനം തിരിച്ചറിഞ്ഞു. ഒന്നര വർഷം മുമ്പ്​ തന്നെ പി.എം ശ്രീ കേരളത്തിൽ നടപ്പാക്കുമെന്നുള്ളത് മുന്നണിയിൽ ഒരു ഘടക കക്ഷിയെ പോലും അറിയിക്കാതെ നരേന്ദ മോദി സർക്കാരിന് ഉറപ്പ് നൽകിയ പിണറായി വിജയ​ന്റെ സർക്കാറിന് ജനങ്ങൾ കൊടുത്ത ഇരുട്ടടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അബ്​ദുല്ല വല്ലാഞ്ചിറ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - The left-wing government has lost public trust - Riyadh OICC former president Abdullah Vallanchira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.