സൗദിയിൽ ഇലക്ട്രോണിക് ബില്ലിങ്​ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നു

ജിദ്ദ: സൗദിയിൽ വാറ്റിൽ രജിസ്​റ്റർ ചെയ്​ത എല്ലാ സ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് ബില്ലിങ്​ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നു. സ്ഥാപനങ്ങളിൽ കൈയെഴുത്ത് അല്ലെങ്കിൽ കമ്പ്യൂട്ടർ ബില്ലുകൾ ഉപയോഗിക്കുന്നത്​ പൂർണമായും ഇതോടെ ഇല്ലാതാകും.  രഹസ്യ സാമ്പത്തിക ഇടപാടുകൾ തടയുകയും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അവരുടെ അനുഭവം സമ്പുഷ്ടമാക്കുകയും വാങ്ങലും വിൽപനയും വ്യവസ്ഥാപിതമാക്കുകയുമാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​. ബില്ല ഇഷ്യൂ ചെയ്യുന്നതി​െൻറയും ഇലക്‌ട്രോണിക് രീതിയിൽ സംരക്ഷിക്കുന്നതി​െൻറയും ഘട്ടമാണിപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്​. രണ്ടാം ഘട്ടം 2023 ജനുവരി ഒന്ന് മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കും. അതോറിറ്റിയുടെ സംവിധാനങ്ങൾ തമ്മിൽ പൂർണയായും ബന്ധിപ്പിക്കുന്നതാണ്​ രണ്ടാം ഘട്ടം.

ടെക്സ്റ്റ് എഡിറ്ററുകൾ, കൈയെഴുത്ത് അല്ലെങ്കിൽ കമ്പ്യൂട്ടർ ടൈപ്പ് ചെയ്ത ബില്ലുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിർത്തലാക്കുന്നതാണ് ഇലക്ട്രോണിക് ബില്ലിങ് എന്ന് സകാത്ത് ആൻഡ് ടാക്സ് അതോറിറ്റി വ്യക്തമാക്കി. ഇ-ബില്ലിങിനു​ വേണ്ട സാങ്കേതിക സംവിധാനങ്ങൾ ഉണ്ടെന്ന്​ ഉറപ്പാക്കുക ആദ്യഘട്ടത്തിലുൾപ്പെടും. ഇ-ബില്ലുകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും വാറ്റ്​ നമ്പർ, ബില്ലിലെ അഡ്രസ്സ്​ എന്നിവ കൃത്യമാ​ണോയെന്ന്​​ പരിശോധിക്കുമെന്നും​​ അതോറിറ്റി പറഞ്ഞു.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക്​ ഇലക്ട്രോണിക് ബില്ലിങിനെക്കുറിച്ച്​ അവബോധമുണ്ടാക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും വേണ്ട ആവശ്യകതകളെക്കുറിച്ചും നേരത്തെ ബോധവത്​കരണം നടത്തിയിട്ടുണ്ട്​. അതിനാൽ വലിയൊരു വിഭാഗം സ്ഥാപനങ്ങൾ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നതിനുള്ള സമയപരിധിക്ക് മുമ്പ്​ തന്നെ അത്​ നടപ്പിലാക്കാൻ സന്നദ്ധരായിട്ടുണ്ട്​. ഇ- ബില്ലിങുമായി ബന്ധപ്പെട്ട വിശദമായ വിശദീകരണം ഉൾക്കൊള്ളുന്ന ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്​. ഇ-ബില്ലിങ്​ നിയന്ത്രണത്തിന് വിധേയമായ വിഭാഗങ്ങൾ, ബില്ലുകളുടെ തരങ്ങൾ, ഇടപാടുകളുടെ തരങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിശദാംശങ്ങളും അതിലുൾപ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി പറഞ്ഞു. ഇലക്‌ട്രോണിക് രീതിയിൽ ബില്ലുകൾ നൽകാതിരിക്കുകയും സൂക്ഷിക്കാതിരിക്കുകയും ചെയ്യൽ നിയമലംഘനമാണ്​. ഇതിന്​ 5000 റിയാൽ പിഴയുണ്ടാകും. ബില്ലിൽ ക്യു.ആർ കോഡ് ഉൾപ്പെടുത്താതിരിക്കുക, ഇ- ബിൽ ഇഷ്യൂ ചെയ്യുന്നതിന് തടസ്സമാകുന്ന ഏതെങ്കിലും തകരാർ അതോറിറ്റിയെ അറിയിക്കാതിരിക്കുക എന്നിവയും നിയമലംഘനമായി കണക്കാക്കും. ഇ-ബില്ലുകൾ ഇല്ലാതാക്കുകയോ, ഭേദഗതി വരുത്തുകയോ ചെയ്യുന്നതിനു പിഴ 10,000 റിയാൽ മുതലാണെന്നും ഇത്​ സംബന്ധിച്ച വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - The first phase of electronic billing has come into effect in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.