കേളി ദവാദ്മി ഏരിയ ടൗൺ യൂനിറ്റ് ഭാരവാഹികൾ, സനാഇയ്യ യൂനിറ്റ് ഭാരവാഹികൾ
റിയാദ്: കേളി കലാ സാംസ്കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എരിയ കൺവെൻഷൻ കേന്ദ്ര സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് രാജേഷ് അധ്യക്ഷത വഹിച്ചു.
ദവാദ്മി ഏരിയയെ ടൗൺ യൂനിറ്റ്, സനാഇയ്യ യൂനിറ്റ് എന്നീ പേരുകളിൽ വിഭജിച്ചു. പി. ബിനു (പ്രസി.), സലിം നൂഹ് കണ്ണ് (വൈ. പ്രസി.), ലിനീഷ് (സെക്ര.), അനസ് (ജോ. സെക്ര.), സുൾഫി (ട്രഷ.), സുനിൽകുമാർ (ജോ. ട്രഷ.) എaന്നിവരെ ടൗൺ യൂനിറ്റ് ഭാരവാഹികളായും മുഹമ്മദ് റാഫി (പ്രസി.), എ. നസീം (വൈ. പ്രസി.), വി. ഗിരീഷ് (സെക്ര.), പ്രവീൺ (ജോ. സെക്ര.), പി. സുബൈർ (ട്രഷ.), ഗിരീഷ്പിള്ള (ജോ. ട്രഷ.) എന്നിവരെ സനാഇയ്യ യൂനിറ്റ് ഭാരവാഹികളായും കൺവെൻഷൻ തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ, ഹാരീസ്, ദവാദ്മി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി ഷാജി പ്ലാവിളയിൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഉമർ സ്വാഗതവും വൈസ് പ്രസിഡൻറ് ബിനു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.