ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരനും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും റിയാദ് ദറഇയയിലെ സൽവ കൊട്ടാരത്തിന് മുന്നിൽ
ദറഇയയിൽ സന്ദർശനം നടത്തി വില്യം രാജകുമാരൻ; ഔദ്യോഗിക സ്വീകരണം നൽകി സൗദി കിരീടാവകാശി
റിയാദ്: സൗദി അറേബ്യയുടെ ചരിത്രഭൂമിയായ ദറഇയയിൽ ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരന് ഊഷ്മള സ്വീകരണം നൽകി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ബ്രിട്ടീഷ് രാജകുമാരെൻറ സന്ദർശനം.
സൗദി രാഷ്ട്രത്തിെൻറ ഉദയത്തിന് സാക്ഷ്യം വഹിച്ച ദറഇയയിലൂടെയും പ്രഥമ സൗദി ഭരണകൂടത്തിെൻറ തലസ്ഥാനത്തിലൂടെയും കിരീടാവകാശി അതിഥിയെ നേരിട്ട് കൊണ്ടുപോയി കാണിച്ചു. ദറഇയ വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അമീർ മുഹമ്മദ് ബിൻ സൽമാൻ അതിഥിക്ക് വിശദീകരിച്ചു നൽകി.
തുടർന്ന് യുനസ്കോ പൈതൃക പട്ടികയിലുള്ള ചരിത്രപ്രസിദ്ധമായ അൽ-തുറൈഫ് ഡിസ്ട്രിക്റ്റ് സന്ദർശിക്കുകയും നജ്ദി വാസ്തുവിദ്യയുടെ പ്രത്യേകതകൾ നോക്കിക്കാണുകയും ചെയ്തു. ആദ്യത്തെ സൗദി ഭരണകൂടത്തിെൻറ ഇമാമുമാരുടെയും രാജകുമാരന്മാരുടെയും കൊട്ടാരങ്ങൾ വില്യം രാജകുമാരൻ സന്ദർശിച്ചു. പ്രഥമ സൗദി ഭരണകൂടത്തിെൻറ ഭരണകേന്ദ്രമായിരുന്ന ചരിത്രപ്രസിദ്ധമായ ‘സൽവ കൊട്ടാരത്തിന്’ മുന്നിൽ നിന്ന് ഇരു നേതാക്കളും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.