വിസ്ഡം യൂത്ത് ദമ്മാം ‘അൽ റിഹ്‌ല’ ഡെസേർട്ട് ക്യാമ്പ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ദമ്മാം പ്രസിഡൻറ് ഫൈസൽ കൈതയിൽ ഉദ്ഘാടനം ചെയ്യുന്നു.
ദമ്മാം: പ്രവാസി യുവാക്കളിൽ ക്രിയാത്മകമായ മാറ്റങ്ങളും ആത്മീയ ഉണർവും ലക്ഷ്യമിട്ട് വിസ്ഡം യൂത്ത് ദമ്മാം സംഘടിപ്പിച്ച ‘അൽ റിഹ്‌ല’ ഡെസേർട്ട് ക്യാമ്പ് ശ്രദ്ധേയമായി. ഇന്ത്യൻ ഇസ്ലാഹി സെൻറർ ദമ്മാം പ്രസിഡൻറ് ഫൈസൽ കൈതയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിനോദത്തോടൊപ്പം വിജ്ഞാനവും ആത്മീയ ബോധവും പകർന്നു നൽകുക എന്നതായിരുന്നു ക്യാമ്പിെൻറ പ്രധാന ലക്ഷ്യം.
മരുഭൂമിയുടെ പശ്ചാത്തലത്തിൽ നടന്ന ക്യാമ്പിൽ പഠനത്തിനും വിനോദത്തിനും ഒരുപോലെ പ്രാധാന്യം നൽകി. ആത്മീയ ശുദ്ധീകരണത്തിന് ഊന്നൽ നൽകിയുള്ള ‘തസ്കിയത്ത്’ സെഷൻ, സമകാലിക വിഷയങ്ങളെ ആസ്പദമാക്കി നടന്ന സംവാദങ്ങൾ, വിജ്ഞാനപ്രദമായ ക്വിസ് മത്സരങ്ങളും കായിക വിനോദങ്ങളും, സൗഹൃദവും ആവേശവും പങ്കിട്ട ക്യാമ്പ് ഫയറും ഇസ്‍ലാമിക് ഫൺ റൈഡും ഉൾപ്പെടെയുള്ള സമാപന പരിപാടികൾ എന്നിവ ക്യാമ്പിന്റെ ആകർഷണമായിരുന്നു. വിസ്ഡം യൂത്ത് സെക്രട്ടേറിയറ്റ് പ്രസിഡൻറ് മൂസ കരമന അധ്യക്ഷത വഹിച്ചു.
അഹമ്മദ് ഖുർആൻ പാരായണം നിർവഹിച്ചു. ആസാൻ കാസർകോട് ക്യാമ്പ് ഫയർ സെഷനും അബ്ദുറഹ്മാൻ ഡിബേറ്റ് സെഷനും നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ അഷ്ഫാഖ്, യസീദ്, നവാഫ് എന്നിവർ വിതരണം ചെയ്തു. ഉസാമ ഫൈസൽ മദീനി സ്വാഗതവും അബ്ദുൽ സമദ് കൊല്ലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.