അക്ഷരം സാഹിത്യവേദി സംഘടിപ്പിച്ച സാഹിത്യ ചർച്ച
ദമ്മാം: പ്രവാസി സാഹിത്യപ്രേമികൾക്കായി അക്ഷരം ദമ്മാം ‘സാഹിത്യസന്ധ്യ’ സംഘടിപ്പിച്ചു. ദമ്മാമിലെ റോസ് ഗാർഡൻ റസ്റ്റാറന്റിൽ നടന്ന സംഗമം വായനയുടെയും സർഗാവിഷ്കാരത്തിെൻറയും പുതിയ അനുഭവങ്ങൾ പങ്കുവെക്കുന്ന വേദിയായി. വൈകുന്നേരം ഏഴിന് ആരംഭിച്ച പരിപാടിയിൽ കഥ, കവിത, വായനാനുഭവങ്ങൾ, സാഹിത്യ സംവാദം എന്നിവ ഉൾപ്പെടുത്തിയിരുന്നു. പ്രവാസത്തിൽ മാതൃഭാഷയുടെയും സംസ്കാരത്തിെൻറയും പ്രാധാന്യം കാത്തുസൂക്ഷിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചായിരുന്നു പ്രധാന ചർച്ച.
മൻസൂർ പള്ളൂർ ചർച്ച നിയന്ത്രിച്ചു. സോഫിയ ഷാജഹാൻ, ലതിക അങ്ങേപ്പാട്ട്, തങ്കു നവോദയ, ഷിഹാബ് കൊയിലാണ്ടി, പി.ടി. അലവി, ബിജു മുണ്ടക്കയം, ഷിജില ഹമീദ്, ബാസിഹാൻ ഷിഹാബ്, ജയരാജ് തെക്കെപ്പള്ളി, ഹുസൈൻ ചേലേമ്പ്ര, ബിജു പൂതക്കളം, യഹിയ കോയ, നവാസ്, ഹമീദ് മരക്കാശേരി, ഗിരിപ്രസാദ്, നവാസ് പുന്നപ്ര, നജീബ് കൽപ്പൂര്, അൻസാർ മലയിൽ, ലാജി തകഴി, വിനീഷ് അമ്പലപ്പുഴ, സിറാജ് പുറക്കാട്, ശ്യാം പ്രകാശ്, മധു കൊല്ലം, പ്രജിത്ത് പ്രസാദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.