ശൈഖ് ദാവൂദ്
Posted On
date_range Updated On
date_range തഞ്ചാവൂർ സ്വദേശി റിയാദിലെ റൂമിൽ മരിച്ച നിലയിൽ
റിയാദ്: തമിഴ്നാട് സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തഞ്ചാവൂർ അതിരംപട്ടിണം സ്വദേശി ശൈഖ് ദാവൂദ് (53) ആണ് ബത്ഹ ശാര റെയിലിലെ റൂമിൽ മരിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ചക്ക് ശേഷം വിവരമൊന്നുമില്ലാതായതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോൾ മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം റിയാദിൽ ഖബറടക്കും. ഔദ്യോഗിക നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ എന്നിവർ നേതൃത്വം നൽകുന്നു.
നൈന മൂസയാണ് ശൈഖ് ദാവൂദിെൻറ പിതാവ്. മാതാവ്: ജൈന ബീഗം, ഭാര്യ: ഖാദർ നാസിയ, മക്കൾ: മുഹമ്മദ് നിയാസ്, അസ്റ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.