തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
റിയാദ്: സാമൂഹിക സേവന രംഗത്തെ സജീവ സാന്നിധ്യമായ തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ) റിയാദ് ചാപ്റ്ററിെൻറ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദിലെ പ്രമുഖ ആശുപത്രിയായ കിങ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ചായിരുന്നു പരിപാടി.വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം നാല് വരെ നീണ്ടുനിന്നു. ടി.എം.ഡബ്ല്യൂ.എ റിയാദ് പ്രസിഡൻറ് അൻവർ സാദത്ത് കാത്താണ്ടി ആദ്യമായി രക്തം നൽകിക്കൊണ്ട് ക്യാമ്പിെൻറ ഉദ്ഘാടനം നിർവഹിച്ചു. സംഘടനയിലെ അമ്പതോളം അംഗങ്ങൾ ക്യാമ്പിൽ പങ്കുചേർന്ന് രക്തം ദാനം ചെയ്തു.
ക്യാമ്പിെൻറ നടത്തിപ്പിന് മെഡിക്കൽ വിങ് ഭാരവാഹി പി.പി. ഷഫീക്ക് നേതൃത്വം നൽകി. ഭാരവാഹികളായ തൈസിം അബ്ദുൽ ഗഫൂർ (മെമ്പർഷിപ്പ് വിഭാഗം), ഫിറോസ് ബക്കർ, പി.വി. സലീം, മുസവ്വിർ എന്നിവർ സജീവമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.