ആഷിഖ് കാടപ്പടിക്ക് സമദ് ആഞ്ഞിലങ്ങാടി ഷിഹാബുദ്ധീൻ ഫൈസി എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിക്കുന്നു
തബൂക്ക്: കഴിഞ്ഞ അഞ്ച് വർഷത്തോളമായി തബൂക്ക് കെ.എം.സി.സിയുടെയും എസ്.ഐ.സിയുടെയും സജീവ പ്രവർത്തകനും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായിരുന്ന ആഷിഖ് കാടപ്പടിക്ക് തബൂക്ക് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ജോലി മാറ്റം ലഭിച്ച് ജിദ്ദയിലേക്ക് പോകുന്ന അദ്ദേഹത്തിന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ബാഫാഖി സെന്റർ ഓഫീസിൽ വെച്ചാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്. തബൂക്കിലെ പ്രവർത്തന കാലയളവിൽ മദീന റോഡ് ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി, കെ.എം.സി.സി നാഷനൽ കമ്മിറ്റി സുരക്ഷാപദ്ധതി കോർഡിനേറ്റർ എന്നീ പദവികളും അദ്ദേഹം അലങ്കരിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തന മേഖലയിലും ദീനീ പഠന സ്ഥാപനങ്ങൾക്ക് വേണ്ടിയും അഹോരാത്രം പ്രയത്നിച്ച ആഷിഖ് കാടപ്പടി ജോലി മാറി പോകുന്നത് കെ.എം.സി.സിക്കും എസ്.ഐ.സിക്കും ഒരുപോലെ വലിയൊരു നഷ്ടമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സമദ് ആഞ്ഞിലങ്ങാടി അധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗത്തിൽ സിറാജ് ആഞ്ഞിലങ്ങാടി, സക്കീർ മണ്ണാർമല, ഇസ്മായിൽ പുള്ളാട്ട്, സാലി പട്ടിക്കാട്, ഷിഹാബുദ്ധീൻ ഫൈസി എന്നിവർ സംസാരിച്ചു. കമ്മിറ്റിയുടെ വകയായുള്ള ഉപഹാരം സമദ് ആഞ്ഞിലങ്ങാടിയും ഷിഹാബുദ്ധീൻ ഫൈസിയും ചേർന്ന് ചടങ്ങിൽ വെച്ച് കൈമാറി. തുടർന്ന് ആഷിഖ് കാടപ്പടി തനിക്ക് ലഭിച്ച യാത്രയയപ്പിന് നന്ദി പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.