അമീന ബഷീർ, ജിദ്ദ
ആശിച്ചതെല്ലാം കിട്ടുന്നതല്ല
ജീവിതം,
ആശിക്കാത്തതിലും ആശയെ
തേടുന്നതാണത്
നിറയുന്ന കരുണയായ്
കത്തിപ്പടരുന്നതാണ്,
ആളിക്കത്തുന്ന
കോപാഗ്നിയിൽ
സ്വന്തം വെന്തുനീറുന്നതിൽ ഭേദം!
വകതിരിവിെൻറ ഇത്തിരിവെട്ടം മതി
ഭൂഗോളത്തിൽ ഉത്തമനെന്ന്
കയ്യൊപ്പു ചാർത്തി നടന്നകലുവാൻ
ധരണിയുടെ പച്ചപ്പിനെ
മനസ്സാ വഹിക്കുവാൻ..
വേദനയുടെ നരകമെന്നും
മനസ്സിൽ പേറുന്നവനാണ്
അത്യുന്നതങ്ങളിൽ സ്വർഗ്ഗരാജ്യമെന്ന്
പറയപ്പെട്ടിട്ടുള്ളതാണല്ലോ.
അതിനാൽ ഹതഭാഗ്യനായ മനുഷ്യാ,
തുടർച്ചയെന്നത് ഈ ഭൂമിയുടെ
അങ്ങേയറ്റം മാത്രം മതി നിനക്ക്!
അതുവരെ പിടിച്ചു നിൽക്കുകയെന്നതു
മാത്രമാണ്
ഈ കടലിലെ തുള്ളി ജലമാം
ജീവിതം കൊണ്ടർത്ഥമാക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.