'രംഗ് തരംഗ്' എന്ന പേരിൽ മാസ് ജിദ്ദ ഒരുക്കിയ സംഗീത സായാഹ്നം പരിപാടിയിൽ ബോളിവുഡ് ഗായകൻ ബസ്സാം സംസാരിക്കുന്നു
ജിദ്ദ: 'രംഗ് തരംഗ്' എന്ന പേരിൽ മാസ് ജിദ്ദയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗീത സായാഹ്നം സംഗീതാസ്വാദകർക്ക് ഹൃദ്യമായ അനുഭവമായി. ഹിന്ദി ഗാനങ്ങൾക്ക് മാത്രമായി ഒരുക്കിയ പരിപാടിയിൽ മലയാളികളെ കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രേക്ഷകരുടെയും സാന്നിധ്യം കൊണ്ട് സദസ്സ് നിറഞ്ഞുകവിഞ്ഞു.
ബോളിവുഡ് ഗായകൻ ബസ്സാം, ജിദ്ദയിലെ മറ്റു ഗായകരായ നൂഹ് ബീമാപ്പള്ളി, സോഫിയ സുനിൽ, റൈസ ആമിർ, അദ്നാൻ, റാഫി ആലുവ, മൻസൂർ പാങ്ങ്, ഐശ്വര്യ അനിൽ, ഹരിഷ്മ, ആർദ്ര, അഫ്രാ സബിൻ റാഫി, രമ്യ ബ്രൂസ്, ഹസ്സൻ കൊണ്ടോട്ടി എന്നിവർ വിവിധ ഗാനങ്ങൾ ആലപിച്ചു. ഹന, ഹിബ എന്നിവർ അവതരിപ്പിച്ച മനോഹരമായ നൃത്താവതരണവും ഏറെ ആകർഷണമായി. സുവിജ സത്യനും ഹസ്സൻ കൊണ്ടോട്ടിയും അവതാരകരായിരുന്നു. നവാസ് ബീമാപ്പള്ളി, ഗഫൂർ മാഹി, അഷ്റഫ് ചുക്കൻ എന്നിവർ അതിഥികളെ സ്വീകരിച്ചു. ഇസ്മായിൽ മണ്ണാർക്കാട് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.