നാട്ടിലേക്ക് മടങ്ങുന്ന പി.വി. ശ്യാംകുമാറിന് കേളി മുസാഹ്മിയ ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ ഉപഹാരം കൈമാറുന്നു

പി.വി. ശ്യാംകുമാറിന് കേളിയുടെ യാത്രയയപ്പ്

റിയാദ്: 15 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയാകമ്മിറ്റി അംഗം ശ്യാംകുമാർ പുതിയ വീട്ടിലിന് കേളി മുസാഹ്മിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കാസർകോട് കാഞ്ഞങ്ങാട് ഗുരുപുരം സ്വദേശിയായ ശ്യാംകുമാർ അൽ ഖുവയ്യയിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

യാത്രയയപ്പ് ചടങ്ങിൽ മുസാഹ്മിയ ഏരിയ പ്രസിഡൻറ് ജെറി തോമസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നസീർ മുള്ളൂർക്കര, ജോയിൻറ് സെക്രട്ടറി രജീഷ് പിണറായി, മുസാഹ്മിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, അൽ ഖുവയ്യ യൂനിറ്റ് സെക്രട്ടറി സക്കീർ, രക്ഷാധികാരി കമ്മിറ്റി അംഗം നടരാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് മുസാഹ്മിയ ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അനീഷ് അബൂബക്കറും, അൽ ഖുവയ്യ യൂനിറ്റിെൻറ ഉപഹാരം സെക്രട്ടറി സക്കീറും ശ്യാംകുമാറിന് കൈമാറി. ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും ശ്യാംകുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Keli's farewell to P.V. Shyamkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.