ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഗിരീഷ് ചന്ദ്രദാസിെൻറ മൃതദേഹം നാട്ടിലെത്തിച്ചു. ജൂലൈ 21-നാണ് ജുബൈലിൽ വെച്ച് മരിച്ചത്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഈ മാസം ആറിന് ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചത്.
വിമാനത്താവളത്തിൽ വെച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ ഔദ്യോഗിക രേഖകൾ ശരിയാക്കുന്നതിനും മറ്റ് നടപടികൾക്കുമായി പ്രവാസി വെൽഫെയർ വളൻറിയർമാരും സാമൂഹിക പ്രവർത്തകരുമായ സലീം ആലപ്പുഴ, സൈഫുദ്ദീൻ പൊറ്റശ്ശേരി എന്നിവർ നേതൃത്വം നൽകി.
ഗിരീഷ് ജോലി ചെയ്തിരുന്ന കമ്പനി അധികൃതർ നടപടികൾ വേഗത്തിലാക്കാൻ പൂർണ പിന്തുണ നൽകിയതായി സൈഫുദ്ദീൻ പൊറ്റശ്ശേരി അറിയിച്ചു. അദ്ദേഹത്തിന് ലഭിക്കാനുണ്ടായിരുന്ന സാമ്പത്തിക ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും ബന്ധുക്കൾക്ക് ലഭ്യമാക്കുന്നതിനായി കമ്പനി തുക ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.