ഹാഫ് ലൈറ്റ് എഫ്.സി ഫൈവ്സ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ മൻസൂർ റബിയ ടീമും റണ്ണേഴ്സ് അപ്പായ മലബാർ റസ്റ്റാറന്റ് സുലൈ എഫ്‌.സിയും ട്രോഫികൾ ഏറ്റുവാങ്ങുന്നു

സൺസിറ്റി സൂപ്പർ കപ്പ് 2022: മൻസൂർ റബിയ ജേതാക്കൾ

റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിൽ (റിഫ) രജിസ്റ്റർ ചെയ്‌ത 16 ടീമുകളെ ഉൾപ്പെടുത്തി ഹാഫ് ലൈറ്റ് എഫ്.സി ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സൺ സിറ്റി സൂപ്പർ മാർക്കറ്റ് സമ്മാനിച്ച ട്രോഫിക്കും പ്രൈസ് മണിക്കും ഐസോണിക് റണ്ണേഴ്‌സ് ട്രോഫിക്കും റിയാദ് വിലാസ് റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.

ടൂർണമെന്റ് ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി, സെക്രട്ടറി കുട്ടി വല്ലപ്പുഴ, സൺസിറ്റി മാനേജർ സജീർ കണ്ണൂർ, റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര, ഐസോണിക് സെയിൽസ് മാനേജർ മുഹമ്മദ് അസ്‌ലം, റിയാദ് വിലാസ് പ്രതിനിധി നവാസ് കണ്ണൂർ എന്നിവരുടെയും കളിക്കാരുടെയും സാന്നിധ്യത്തിൽ സൺ സിറ്റി മാനേജിങ് ഡയറക്ടർ സിദ്ദിഖ് ഉദ്‌ഘാടനം ചെയ്തു. ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മലബാർ റസ്റ്റാറന്റ് സുലൈ എഫ്‌.സിയെ പരാജയപ്പെടുത്തി മൻസൂർ റബിയ ജേതാക്കളായി. ടൂർണമെന്റിലെ നല്ല കളിക്കാരനായി മൻസൂർ റബിയയുടെ നബീലിനെയും മികച്ച ഗോൾ കീപ്പറായി ഹബീബിനെയും ടോപ് സ്‌കോററായി സുലൈയുടെ സകരിയയെയും തിരഞ്ഞെടുത്തു. റിഫ റഫറിങ് പാനലിൽപെട്ട നസീം കാളികാവ്, നൗഷാദ് പാലക്കാട്, അൻസാർ തരിശ്, അബ്‌ദുറഹ്‌മാൻ എന്നിവർ കളി നിയന്ത്രിച്ചു. സൺ സിറ്റി മാനേജിങ് ഡയറക്ടർ സിദ്ദിഖ്, ക്ലബ് പ്രസിഡന്റ് ബാബു മഞ്ചേരി, സെക്രട്ടറി കുട്ടി വല്ലപ്പുഴ, ജാഫർ പെരിന്തൽമണ്ണ, ജസീം കാളികാവ്, നൗഷാദ് കോട്ടക്കൽ, ജാനിഷ് പൊന്മള, സാഹിർ കാളികാവ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.

അസ്ഹർ വള്ളുവമ്പ്രം, ഹകീം കുന്നപ്പള്ളി, ബാവ ഇരുമ്പുഴി, സവാദ് വാലില്ലപ്പുഴ, ഉമ്മർ മേൽമുറി, ശബീബ്, യഹ്‌യ, ഷബീർ മേൽമുറി, സമദ് മുണ്ടുപറമ്പ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Sun City Super Cup 2022: Mansoor Rabia wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.