ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പാണ്ടിക്കാട് ഹൈസ്കൂളിലെ നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തപ്പോൾ
പാണ്ടിക്കാട്/റിയാദ്: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പാണ്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിന് പി.ടി.എ പ്രസിഡന്റ് കെ.എം. കൊടശ്ശേരി അധ്യക്ഷതവഹിച്ചു. പ്രസിഡന്റ് അമീർ പട്ടണത്ത്, ഹെഡ്മാസ്റ്റർ കിഷോർ മാഷിന് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ നൽകി വിതരണം ഉദ്ഘാടനം നിർവഹിച്ചു. ഒ.ഐ.സി.സി ഭാരവാഹികളായ ഖാലിദ് കിഴക്കേ പാണ്ടിക്കാട്, മാനു പൊറ്റയിൽ, എം.കെ. ശാക്കിർ, സാദിക്കലി കളക്കര, പ്രിൻസിപ്പൽ സൗമിനി ടീച്ചർ, സീമ ലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി അൻവർ സാദത്ത് സ്വാഗതവും ശശികല ടീച്ചർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.