സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ജു​ബൈ​ൽ ഇ​ഫ്താ​ർ സം​ഗ​മം

സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ജു​ബൈ​ൽ ‘സീ​റാ ഓ​ഫ് പ്രോ​ഫ​റ്റ് മു​ഹ​മ്മ​ദ്’ സെ​ഷ​നും ഇ​ഫ്താ​ർ സം​ഗ​മ​വും

ജു​ബൈ​ൽ: സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ജു​ബൈ​ൽ ‘സീ​റാ ഓ​ഫ് പ്രോ​ഫ​റ്റ് മു​ഹ​മ്മ​ദ്’ എ​ന്ന പ​ഠ​ന​പ​ര​മ്പ​ര​യി​ലെ നാ​ലാ​മ​ത്തെ സെ​ഷ​നും ഇ​ഫ്താ​ർ മീ​റ്റും ജു​ബൈ​ലി​ലെ സാ​ഫ്‌​റോ​ൺ റെ​സ്​​റ്റോ​റ​ൻ​റി​ൽ സം​ഘ​ടി​പ്പി​ച്ചു. സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ മെൻറ​ർ​മാ​രും അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ‘ഫെ​യ​ർ​വെ​ൽ സെ​ർ​മ​ൺ ആ​ൻ​ഡ് വ​ഫാ​ത്ത്’ എ​ന്ന വി​ഷ​യ​ത്തി​ൽ സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ പ്രൊ​വി​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ റ​യ്യാ​ൻ മൂ​സ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

​പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ൽ​കി​യ അ​വ​സാ​ന സ​ന്ദേ​ശ​മാ​യ ഖു​ത്ബ​ത്തു​ല്‍ വി​ദാ​യി​ലെ നീ​തി, സ​മ​ത്വം, സാ​ഹോ​ദ​ര്യം, ഉ​ത്ത​ര​വാ​ദി​ത്തം തു​ട​ങ്ങി​യ മ​ഹ​ത്താ​യ മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​വാ​ച​ക​െൻറ ജീ​വി​താ​വ​സാ​ന ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സീ​റാ പ​ര​മ്പ​ര​യി​ലെ ആ​ദ്യ സെ​ഷ​നി​ൽ ‘പ്ര​വാ​ച​ക​െൻറ ജ​ന​ന​വും ബാ​ല്യ​വും ആ​ദ്യ വ​ഹ്‌​യും’, ര​ണ്ടാം സെ​ഷ​നി​ൽ ‘മ​ക്ക​യി​ലെ ദ​അ​വ​ത്തും ആ​ദ്യ​കാ​ല മു​സ്‌​ലിം​ക​ളു​ടെ ത്യാ​ഗ​ങ്ങ​ളും’, മൂ​ന്നാം സെ​ഷ​നി​ൽ ‘ഹി​ജ്റ​യും മ​ദീ​ന​യി​ലെ ഇ​സ്‌​ലാ​മി​ക സ​മൂ​ഹ​ത്തി​െൻറ രൂ​പ​വ​ത്​​ക​ര​ണ​വും’ എ​ന്നീ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

അ​ബ്​​ദു​ല്ല ഹാ​ഷി​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. ഐ​സ റം​സി അ​വ​താ​ര​ക​യാ​യി​രു​ന്നു. ത​നി​മ സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി ത​ളി​ക്കു​ളം, വ​നി​താ പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫാ റം​സി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. നി​ഹാ​ൻ ന​സീ​ബ് സ്വാ​ഗ​ത​വും ഹാ​സിം ശ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Students India Jubail ‘Seerah of Prophet Muhammad’ Session and Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.