മദീന: മക്കയിലും മദീനയിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന ശക്തമായ പൊടിക്കാറ്റ് വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇരു വിശുദ്ധ നഗരങ്ങളുടെയും തീരപ്രദേശങ്ങൾ ഉൾപ്പെടെയുള്ള ചില ഇടങ്ങളിൽ ശക്തമായ കാറ്റിനൊപ്പം അന്തരീക്ഷത്തിൽ മണലും പൊടിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മക്ക പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങളുടെ തെക്കൻ ഭാഗങ്ങളിലായിരിക്കും കാറ്റിെൻറ സ്വാധീനം കൂടുതൽ പ്രകടമാകുക.
പൊടിക്കാറ്റിന് പുറമെ ജിസാൻ, അസീർ, അൽ ബഹ എന്നീ പ്രവിശ്യകളിലെ ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രം പ്രവചിക്കുന്നു. ചെങ്കടലിൽ വടക്കൻ, മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 20 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് വടക്കോട്ട് ഉപരിതല കാറ്റ് വീശാൻ സാധ്യതയുണ്ട്.
എന്നാൽ തെക്കൻ ഭാഗങ്ങളിൽ കാറ്റിെൻറ വേഗത കുറവായിരിക്കും. ഇവിടെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 12 മുതൽ 32 കിലോമീറ്റർ വരെ വേഗതയിലായിരിക്കും കാറ്റ് വീശുകയെന്നും കാലാവസ്ഥാ കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.