സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ ദേശീയപതാകകളുടെ വർണങ്ങളിൽ മിന്നിത്തിളങ്ങിയ കിങ്​ഡം ടവറും മറ്റ്​ ഭാഗങ്ങളും

മക്ക സംയുക്ത പ്രതിരോധ ഉടമ്പടി: സൗദിയിലെങ്ങും മിന്നിത്തിളങ്ങി അംഗരാജ്യങ്ങളുടെ പതാകകൾ

റിയാദ്: ചരിത്രപരമായ മക്ക സംയുക്ത പ്രതിരോധ ഉടമ്പടി ഒപ്പുവെച്ചതി​െൻറ സന്തോഷസൂചകമായി സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിലെ വാസ്തുവിദ്യാ വിസ്മയങ്ങളായ കിങ്​ഡം ടവർ ഉൾപ്പടെയുള്ള അംബരചുംബികൾ അംഗരാജ്യങ്ങളുടെ പതാകവർണങ്ങളാൽ അണിഞ്ഞൊരുങ്ങി. സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ ദേശീയപതാകകളുടെ വർണങ്ങളിൽ മിന്നിത്തിളങ്ങിയ പ്രകാശവിധാനങ്ങൾ, മൂന്ന് രാഷ്​ട്രങ്ങൾ തമ്മിലുള്ള പരസ്പര ഐക്യത്തി​െൻറയും പ്രാദേശിക-അന്തർദേശീയ മേഖലകളിൽ സമാധാനവും സുരക്ഷയും പുലർത്താനുള്ള സംയുക്ത പ്രതിജ്ഞാബദ്ധതയുടെയും പ്രതീകമായി മാറി.

 

പൊതുജനങ്ങളുടെ ആഹ്ലാദപ്രകടനങ്ങൾക്കൊപ്പം നടന്ന ഈ ദീപാലങ്കാരങ്ങൾ, മൂന്ന് രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും സഹോദര്യത്തെയും അടിവരയിടുന്നു. ശക്തമായ പ്രതിരോധ സഹകരണവും പങ്കുവെക്കുന്ന തന്ത്രപ്രധാന താൽപ്പര്യങ്ങളുമാണ് ഈ കൂട്ടായ്മയുടെ കരുത്ത്.

 

പ്രതിരോധ മേഖലയിലെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിലും മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിലും ഈ കരാർ ഒരു നിർണ്ണായക നാഴികക്കല്ലാണ്. സമാധാനപൂർണവും സമൃദ്ധവുമായ ഒരു ഭാവി പടുത്തുയർത്താനുള്ള പങ്കാളിത്ത രാജ്യങ്ങളുടെ ദൃഢനിശ്ചയമാണ് ഈ സവിശേഷമായ ആഘോഷങ്ങളിലൂടെ വ്യക്തമാകുന്നത്.

Tags:    
News Summary - മക്ക സംയുക്ത പ്രതിരോധ ഉടമ്പടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.