ദിനേശ്
നജ്റാൻ: സൗദി അറേബ്യയിലെ നജ്റാനിനടുത്തുള്ള ബദർ അൽ ജനൂബിൽ വാഹനാപകടത്തിൽ മരിച്ച രാജസ്ഥാൻ സ്വദേശി ദിനേശിെൻറ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ 14 വർഷമായി ബദർ അൽ ജനൂബിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
അപകടത്തിന് ശേഷം ബദർ അൽ ജനൂബ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം, നജ്റാനിൽനിന്ന് റോഡ് മാർഗം റിയാദിലെത്തിച്ച ശേഷമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. റിയാദിൽനിന്ന് ഇൻഡിഗോ വിമാനമാർഗം ഡൽഹിയിലെത്തിക്കുകയും, അവിടെനിന്ന് രാജസ്ഥാനിലെ സ്വന്തം ഗ്രാമത്തിൽ എത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തുകയുമായിരുന്നു.
ഇന്ത്യൻ എംബസി വളൻറിയറും കെ.എം.സി.സി ഹെൽപ്പ് ഡെസ്ക് പ്രവർത്തകനുമായ സലീം ഉപ്പളയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്. വിവിധ സൗദി സർക്കാർ വകുപ്പുകളുമായും എംബസി അധികൃതരുമായും ഏകോപനം നടത്തി നടപടിക്രമങ്ങൾ വേഗത്തിലാക്കിയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.