Posted On
date_range Updated On
date_range എസ്.ടി.സി ഒാഫീസുകൾ അടച്ചിടും
ജിദ്ദ: സമ്പൂർണ ഡിജിറ്റൽ സർവീസ് പ്രോൽസാഹിപ്പിക്കുന്നതിെൻറ ഭാഗമായി സൗദി ടെലികോം ഓഫീസുകൾ ബുധനാഴ്ച പൂർണമായും അടച്ചിടും. സേവനങ്ങൾക്ക് എസ്.ടി.സിയുടെ ഡിജിറ്റൽ ചാനലുകൾ പയോഗിക്കുന്നതിന് ഉപഭോക്താക്കളെ പ്രേരിപ്പിക്കാനാണ് ഒരു ദിവസം ബ്രാഞ്ചുകൾ അടച്ചിടുന്നത്. മൈ എസ്.ടി.സി ആപ്ലിക്കേഷൻ, മൈ എസ്.ടി.സി ഷോപ്പ് (സെൽഫ് സർവീസ് മെഷീൻ) എന്നിവക്കു പുറമെ 900 ലേക്ക് എസ്.എം.എസ് അയച്ച് സേവനങ്ങൾ ഉപയോഗപ്പെടുത്താനാണ് എസ്.ടി.സി നിർദേശിക്കുന്നത്. സിം കാർഡുകൾ ഓർഡർ ചെയ്താൽ വീട്ടുപടിക്കൽ എത്തിക്കും. മൈ എസ്.ടി.സി ആപ്പ് വഴി പുതിയ, ബദൽ സി ംകാർഡുകൾക്ക് അപേക്ഷിക്കാം. ബില്ലുകൾ പരിശോധിക്കാനും പുതിയ സേവനങ്ങൾക്ക് വരി ചേരാനും ഈ സർവീസ് ഉപയോഗിക്കാം. 200 കേന്ദ്രങ്ങളിലാണ് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഇത്തരം സെൽഫ് സർവീസ് മെഷീനകുൾ സ്ഥാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.