ജ​ന​സം​ഖ്യ​യി​ൽ കു​തി​ച്ച് ഗ​ൾ​ഫ്​ രാ​ഷ്ട്ര​ങ്ങ​ൾ

ദോ​ഹ: ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ രാ​ജ്യ​ങ്ങ​ളി​ൽ ജ​ന​സം​ഖ്യ​യി​ൽ വ​ൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഗ​ൾ​ഫ്​ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സെ​ന്‍റ​ർ റി​പ്പോ​ർ​ട്ട്. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പ്ര​വ​ച​നം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള റി​പ്പോ​ർ​ട്ടു പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ​മൊ​ത്തം ജ​ന​സം​ഖ്യ 6.15 കോ​ടി​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. 2019 മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 85 ല​ക്ഷ​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​താ​യ​ത്​ പ്ര​തി​വ​ർ​ഷം ജ​ന​സം​ഖ്യ​യു​ടെ വ​ള​ർ​ച്ച നി​ര​ക്ക്​ 2.8 ശ​ത​മാ​ന​മാ​ണ്.

ആ​ഗോ​ള ശ​രാ​ശ​രി​യു​ടെ ഏ​താ​ണ്ട്​ മൂ​ന്നു മ​ട​ങ്ങ്​ വ​രു​മി​ത്. മേ​ഖ​ല​യി​ലെ ജ​ന​സം​ഖ്യ വ​ർ​ധ​ന​വി​ലു​ണ്ടാ​കു​ന്ന ധ്രു​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ക​ണ​ക്കു​ക​ൾ. പ്രാ​യ​ഘ​ട​ന സം​ബ​ന്ധി​ച്ച്​ നോ​ക്കു​മ്പോ​ൾ, ജി.​സി.​സി ജ​ന​സം​ഖ്യ​യു​ടെ 76.7 ശ​ത​മാ​ന​വും ജോ​ലി ചെ​യ്യു​ന്ന പ്രാ​യ​ത്തി​ലു​ള്ള​വ​രാ​ണ് (15-64 വ​യ​സ്സ്) ഏ​റ്റ​വും വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. ഇ​തു പ്ര​കാ​രം കു​ട്ടി​ക​ൾ (0-14 വ​യ​സ്സ്) 20.6 ശ​ത​മാ​ന​വും പ്രാ​യ​മാ​യ​വ​ർ (65 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള​വ​ർ) ഏ​ക​ദേ​ശം 2.6 ശ​ത​മാ​ന​വു​മാ​ണ്.

മേ​ഖ​ല​യി​ലെ യു​വ ജ​ന​സം​ഖ്യ​യേ​യും ശ​ക്ത​മാ​യ തൊ​ഴി​ൽ ശ​ക്തി​യെ​യു​മാ​ണ്​ ഈ ​ക​ണ​ക്കു​ക​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. മൊ​ത്തം ആ​ശ്രി​ത​ത്വ അ​നു​പാ​തം 100 ജോ​ലി ചെ​യ്യു​ന്ന പ്രാ​യ​ത്തി​ലു​ള്ള വ്യ​ക്തി​ക​ൾ​ക്ക് ഏ​ക​ദേ​ശം 30 കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​ണ്. മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 62.7 ശ​ത​മാ​നം പു​രു​ഷ​ൻ​മാ​രും 37.3 ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​ണ്. 100 സ്ത്രീ​ക​ൾ​ക്ക്​ 168 പു​രു​ഷ​ൻ​മാ​ർ എ​ന്ന​താ​ണ്​ ലിം​ഗാ​നു​പാ​തം. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​സം​ഖ്യാ ഘ​ട​ന​യാ​ണ്​ ഈ ​അ​സ​ന്തു​ലി​താ​വ​സ്ഥ​ക്ക്​ പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, 2050 ഓ​ടെ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ആ​കെ ജ​ന​സം​ഖ്യ 8.36 കോ​ടി​യി​ലെ​ത്തു​മെ​ന്നും റി​പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു. അ​തോ​ടൊ​പ്പം വ​യോ​ധി​ക​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​കു​മെ​ന്നും റി​പോ​ർ​ട്ട്​ പ്ര​വ​ചി​ക്കു​ന്നു​ണ്ട്. 2050 ഓ​ടെ വ​യോ​ധി​ക​രു​ടെ ആ​കെ എ​ണ്ണം 55 ല​ക്ഷ​ത്തി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​വ​ച​നം. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലു​ട​നീ​ളം സു​സ്ഥി​ര​മാ​യ വി​ക​സ​ന​ത്തി​ന്​ ന​ഗ​രാ​സൂ​ത്ര​ണം, ആ​രോ​ഗ്യ​ര​ക്ഷ, തൊ​ഴി​ൽ വി​പ​ണി​ക​ൾ, സാ​മൂ​ഹി​ക സു​ര​ക്ഷ എ​ന്നീ മേ​ഖ​ല​ക​ളി​ൽ ദീ​ർ​ഘ​കാ​ല ന​യം രൂ​പീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ്​ ഈ ​ക​ണ​ക്കു​ക​ൾ അ​ടി​വ​ര​യി​ടു​ന്ന​തെ​ന്നും റി​പോ​ർ​ട്ട്​ വി​ശ​ദീ​ക​രി​ക്കു​ന്നു.

Tags:    
News Summary - Gulf countries are growing in population

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.