വ്യാഴാഴ്ച സൂര്യഗ്രഹണം; സൗദിയിൽ പരീക്ഷാസമയം മാറ്റാൻ നിർദേശം

ജിദ്ദ: സൂര്യഗ്രഹണം നടക്കുന്നതിനാല്‍ വ്യാഴാഴ്ച നടക്കാനിരുന്ന എല്ലാ പരീക്ഷകളും രാവിലെ ഒമ്പത് മണിയിലേക്ക് മാറ്റാൻ സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. അതിരാവിലെ നടക്കുന്ന എല്ലാ പരീക്ഷകളും രാവിലെ ഒമ്പതിലേക്ക് മാറ്റാനാണ് ഉത്തരവ്. പുലര്‍ച്ചെ 5.30 മുതല്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രഹണം കാണാം. ഗുരുതര ആരോഗ്യ പ്രയാസങ്ങള്‍ ഇത് സൃഷ്ടിക്കുമെന്നതിനാൽ കണ്ണുകള്‍ കൊണ്ട് നേരിട്ട് സൂര്യനെ നോക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ഇതിനാല്‍, സണ്‍ഗ്ലാസോ നിരീക്ഷണ ഉപകരണങ്ങളോ ഉപയോഗിക്കാം.

രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ഇതിനുള്ള സൗകര്യമുണ്ടാകും. ഹുഫൂഫിൽ രാവിലെ 6.28 ന് ഭാഗിക ഗ്രഹണത്തോടെ സൂര്യൻ ഉദിക്കും. ഇവിടെ 91 ശതമാനം വരെ ഗ്രഹണമുണ്ടാകും. 6.35 ന് ആരംഭിക്കുന്ന വലയ ഗ്രഹണം 7.37 ന് അവസാനിക്കും. ചന്ദ്ര​െൻറ നിഴൽ കേന്ദ്രം കടന്നു പോകുന്ന അറബ് ലോകത്തെ ഏക പ്രദേശം ഹുഫൂഫായിരിക്കും. ഭാഗിക ഗ്രഹണം ഒരു മണിക്കൂറും 20 മിനിട്ടും തുടരും.

സൗദിയുടെ ഭൂരിഭാഗം പ്രദേശത്ത് നിന്നും ഇത് വീക്ഷിക്കാം. സൂര്യനെ നേരിട്ട് നോക്കുന്നത് ഒഴിവാക്കാനും ജാഗ്രത പാലിക്കാനും മുന്നറിയിപ്പുണ്ട്. 97 വര്‍ഷത്തിന് ശേഷമാണ് സൗദിയില്‍ സൂര്യഗ്രഹണം കാണാനുള്ള അവസരം. ആറു മാസത്തിനുള്ളിൽ സൗദിയിൽ രണ്ടു വലയ ഗ്രഹണങ്ങളാണ് വരാനിരിക്കുന്നത്. ആദ്യത്തേത് വ്യാഴാഴ്ചയും രണ്ടാമത്തേത് 2020 ജൂൺ 21നുമാണ്.

Tags:    
News Summary - Solar Eclipse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.