മുഹ്‌യുദ്ദീൻ ബാവ
ദമ്മാം: നാലര പതിറ്റാണ്ട് നീണ്ട പ്രവാസത്തിനൊടുവിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ ദമ്മാമിൽ നിര്യാതനായി. പൊതുവെ ദമ്മാമിലെ മലയാളികൾ ‘ബാവക്ക’ എന്ന് വിളിക്കുന്ന തൃശൂർ കൈപ്പമംഗലം സ്വദേശി ചൂലൂക്കാരൻ മുഹ്‌യുദ്ദീൻ ബാവ (75) കഴിഞ്ഞദിവസം പുലർച്ചയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ വെച്ച് മരിച്ചത്.
ദമ്മാം കേന്ദ്രമായി രണ്ട് പതിറ്റാണ്ട് മുമ്പ് ജീവകാരുണ്യ,സാമൂഹ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ബാവക്ക, നൂറു കണക്കിന് നിരാലംബരായ പ്രവാസികൾക്ക് താങ്ങും തണലുമായിരുന്നു. പ്രവാസ ലോകത്തെ വിപുലമായ സൗഹൃദത്തിനുടമയായ ഇദ്ദേഹത്തിെൻറ വിയോഗം ഏറെ വിഷമത്തോടെയാണ് സുഹൃത്തുക്കൾ കേട്ടത്.
സാമൂഹ്യ പ്രവർത്തനത്തിനിടയിൽ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പരാജയത്തിെൻറ രുചിയറിഞ്ഞതോടെ കഴിഞ്ഞ കുറേകാലമായി പൊതുരംഗത്തു നിന്നും അൽപ്പം ഉൾവലിഞ്ഞു നിൽക്കെയാണ് മരണം. ഭാര്യ: നബീസ, മക്കൾ: സക്കീന, ഇസ്മാഈൽ, സലിം, ജാസ്മിൻ, സഗീർ (ദമ്മാം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.