യു.ടി.എസ്.സി ജിദ്ദ സോക്കർ ഫെസ്റ്റിവൽ ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടനത്തിൽ അതിഥികൾ കളിക്കാരുമായി പരിചയപ്പെടുന്നു
ജിദ്ദ: രണ്ടാഴ്ച നീണ്ടുനിൽക്കുന്ന യു.ടി.എസ്.സി ജിദ്ദ നാലാമത് സോക്കർ ഫെസ്റ്റിവൽ ഫുട്ബാൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം. നോക്കൗട്ട് ടൂർണമെന്റ് സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ 4 -2ന് ജെ.എസ്.സീ ടീമിനെ തോൽപ്പിച്ച് സോക്കർ ഗയ്സ് സെമി ഫൈനലിൽ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾവീതം നേടി സമനിലയിലെത്തി.
സലാഹുദ്ദീൻ കളിയിലെ താരമായി. ഗോൾരഹിത സമനിലയിൽ അവസാനിച്ച രണ്ടാമത്തെ മത്സരഫലം നിർണയിച്ചതും പെനാൽറ്റി ഷൂട്ട് ഔട്ടിലായിരുന്നു. തുറയ്യ എഫ്.സി, ഇത്തിഹാദ് എഫ്.സിയെ മറികടന്ന് സെമി ഫൈനലിൽ പ്രവേശിച്ചു. ആഷിക്കിനെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. ആവേശകരമായ മൂന്നാം മത്സരത്തിൽ റെഡ് സീ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇ.എഫ്.എസിനെ തോൽപ്പിച്ച് സെമി ഫൈനലിൽ കടന്നു.
തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഗോൾകീപ്പർ അമീറിനെ മികച്ച താരമായി തിരഞ്ഞെടുത്തു. ഒന്നാം ദിനത്തിലെ അവസാന മത്സരത്തിൽ അൽ റായ് വാട്ടർ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഡെലീഷ്യ എഫ്.സിയെ തകർത്ത് സെമി ഫൈനലിൽ ഇടം നേടി. കളിയിലെ താരമായി ഫൈസലിനെ തിരഞ്ഞെടുത്തു. മാർച്ച് 25 വെള്ളിയാഴ്ച വൈകീട്ട് ഏഴിന് തുടങ്ങുന്ന സെമി ഫൈനലിൽ സോക്കർ ഗയ്സ്, തുറയ്യ എഫ്.സിയെയും റെഡ് സീ ബ്ലാസ്റ്റേഴ്സ്, അൽറായ് വാട്ടറിനെയും നേരിടും. തുടർന്ന് പത്തു മണിക്ക് ഫൈനൽ മത്സരം അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.