‘സിക്സ് കിങ്സ് സ്ലാം 2026’ ടെന്നീസ് ടൂർണമെൻറ്​ റിയാദിൽ; ലോകോത്തര താരങ്ങൾ മാറ്റുരയ്ക്കും

റിയാദ്: സൗദിയുടെ സ്വപ്ന പദ്ധതിയായ ‘റിയാദ് സീസൺ 2026’-​െൻറ ഭാഗമായി പ്രശസ്തമായ ‘സിക്സ് കിങ്സ് സ്ലാം’ ടെന്നീസ് ടൂർണമെൻറ്​ വീണ്ടും എത്തുന്നു. ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ആണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 21, 22, 24 തീയതികളിൽ നടക്കുന്ന മത്സരത്തിൽ ലോകത്തിലെ പ്രമുഖരായ ആറ് ടെന്നീസ് താരങ്ങളാണ് പങ്കെടുക്കുന്നത്.

ഇതുവരെ രണ്ടുതവണ ചാമ്പ്യനായ യാനിക്ക് സിന്നർ, കാർലോസ് അൽക്കാരാസ്, നൊവാക് ജോക്കോവിച്ച്, അലക്സാണ്ടർ സ്വരേവ്, ടെയ്‌ലർ ഫ്രിറ്റ്‌സ് തുടങ്ങിയ പ്രമുഖർ ടൂർണമെൻറിൽ അണിനിരക്കും. ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡി മിനാർ ഇത്തവണ ആദ്യമായി കളിക്കാനിറങ്ങുന്നുണ്ട്. മത്സരങ്ങൾ പ്രശസ്ത ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ് വഴി ലോകമെമ്പാടും തത്സമയം കാണാം.

 

റിയാദിലെ ആവേശകരമായ കോർട്ടിലേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്ന് താരങ്ങൾ വ്യക്തമാക്കി. തനിക്ക് ലഭിച്ച കിരീടം നിലനിർത്താൻ കാത്തിരിക്കുകയാണെന്ന് യാനിക്ക് സിന്നർ പറഞ്ഞപ്പോൾ, ലോകത്തിലെ മികച്ച താരങ്ങൾക്കൊപ്പം കളിക്കാൻ കഴിയുന്നത് വലിയ അനുഭവമാണെന്ന് അൽക്കാരാസ് പ്രതികരിച്ചു. റിയാദ് നൽകുന്ന ഊഷ്മളമായ സ്വീകരണത്തെ ജോക്കോവിച്ചും പ്രശംസിച്ചു.

തോൽക്കുന്നവർ പുറത്താകുന്ന ‘സിംഗിൾ എലിമിനേഷൻ’ രീതിയിലാണ് മത്സരങ്ങൾ. ജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താൻ പ്രത്യേക മത്സരവും ഉണ്ടാകും. മത്സരങ്ങൾ കാണാനെത്തുന്ന ആരാധകർക്കായി പ്രത്യേക വിനോദ പരിപാടികളും ഫാൻ സോണും കോർട്ടിന് പുറത്ത് ഒരുക്കുന്നുണ്ട്.

ആഗോള കായിക രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതി​െൻറയും അന്താരാഷ്​ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതി​െൻറയും ഭാഗമായാണ് റിയാദ് സീസൺ ഇത്തരം വലിയ ടൂർണമെൻറുകൾ സംഘടിപ്പിക്കുന്നത്.

Tags:    
News Summary - ‘സിക്സ് കിങ്സ് സ്ലാം 2026’ ടെന്നീസ് ടൂർണമെൻറ്​ റിയാദിൽ; ലോകോത്തര താരങ്ങൾ മാറ്റുരയ്ക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.