ഒന്നര മാസത്തെ ലഹരി വിരുദ്ധ കാമ്പയിന് ദമ്മാമിൽ ഉജ്ജ്വല തുടക്കം

ദമ്മാം: ‘ലഹരിക്കെതിരെ ഒരുമിച്ചു പോരാടാം, ഫുട്ബാൾ ലഹരിയാക്കി കളിക്കളങ്ങളിൽ ഒത്തുചേരാം’ എന്ന സന്ദേശവുമായി ദമ്മാം മാഡ്രിഡ്‌ എഫ്.സി സംഘടിപ്പിക്കുന്ന ഒന്നര മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ കാമ്പയിന് ദമ്മാമിൽ തുടക്കമായി. എച്ച്.എം.ആർ മാഡ്രിഡ്‌ സോക്കർ 2026 നോടനുബന്ധിച്ചാണ് ‘തൂഫാൻ കിക്ക്’ കാമ്പയിൻ സംഘടിപ്പിക്കുന്നത്. ലഹരിയുടെ വ്യാപനത്തിനും ഉപയോഗത്തിനുമെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന കേരള സർക്കാരിെൻറ ‘തൂഫാൻ’ പദ്ധതിക്ക് പ്രവാസലോകത്തിെൻറ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഈ ജനകീയ കാമ്പയിൻ.

ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ് കാമ്പയിെൻറ ഔപചാരിക കിക്കോഫ് നിർവഹിച്ചു. ഖത്വീഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ലത്തീഫ് പരതക്കാട്, പ്രവാസി വെൽഫെയർ ദമ്മാം റീജനൽ ട്രഷറർ ഉബൈദ് മണാട്ടിയിൽ, യൂത്ത് ക്ലബ് ചെയർമാൻ അയ്മൻ കണ്ണൂർ, ഡിഫ വൈസ് പ്രസിഡൻറ് തോമസ് തൈപറമ്പിൽ, സെക്രട്ടറി ജാബിർ ഷൗക്കത്ത്, മുൻ ട്രഷറർ ജുനൈദ് കാസർകോട്, മുൻ ഫുട്ബാൾ താരം ഷുക്കൂർ, നാസർ കൊണ്ടോട്ടി, ബെന്നി ദാറുസ്സിഹ, സിദ്ധീഖ് ബദർ, പ്രശാന്ത് നിലമ്പൂർ, ഫവാസ് ഫിനിക്സ്, ഹാരിസ് കോമി, ഷിയാസ് ഗ്രാസ്സ് റൂട്ട്, കാദർ ഫോക്കോ സോക്കർ, കാജൽ റഹ്മാൻ മമ്പാട്, കരീം വേങ്ങര, അഷ്‌റഫ്‌ ഓമശേരി എന്നിവർക്കൊപ്പം വിവിധ ക്ലബ്ബുകളുടെ ഫുട്ബാൾ താരങ്ങളും കുട്ടികളും കാണികളും അടക്കം നിരവധി പേർ തൂഫാൻ കിക്കെടുത്ത് കാമ്പയിനിൽ പങ്കാളികളായി.

മാഡ്രിഡ്‌ എഫ്.സി ഭാരവാഹികളായ യൂസുഫ് ചേറൂർ, സഹീർ മജ്ദാൽ, ഷഫീർ മണലോടി, നാസർ വെള്ളിയത്ത്, ലുക്മാനുൽ ഹക്കീം, ഷുക്കൂർ ആലുങ്ങൽ, ഹാരിസ് നീലേശ്വരം, അദ്‌നാൻ വെള്ളേരിക്കൽ, അനസ് കൊടുവള്ളി, റിയാസ് മമ്പാട്, മുനീർ അഹമ്മദ്‌, ജാബിർ വള്ളിക്കുന്ന് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഒന്നര മാസം നീണ്ടുനിൽക്കുന്ന ഈ കാമ്പയിനിൽ സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ മേഖലകളിൽ നിന്നായി ആയിരത്തോളം ആളുകൾ പങ്കാളികളാകും.

Tags:    
News Summary - Anti-Drug Football Campaign in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.