റിയാദ്: 2025 നവംബർ മൂന്നിന് റിയാദ് മേഖലയിലെ ദിരിയ, അൽഖർജ്, അൽദിലം ഗവർണറേറ്റുകളിലും തബൂക്ക് മേഖലയിലെ ഗവർണറേറ്റുകളിലും മക്ക മേഖലയിലെ ജിദ്ദ, തുവൽ ഗവർണറേറ്റുകളിലും സൈറൺ പരീക്ഷണം നടത്തുമെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. സമൂഹ അവബോധം വർധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ താമസക്കാർ ഔദ്യോഗിക മുന്നറിയിപ്പുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണിത്.
ഉച്ചക്ക് ഒരു മണിക്ക് പുതിയ ബിഹേവിയർ ടോൺ, ഉച്ചക്ക് 1.10ന് ദേശീയ മുന്നറിയിപ്പ് ടോൺ, ഉച്ചക്ക് 1.15ന് നിശ്ചിത സൈറണുകൾ എന്നിവയിലൂടെ മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകും. മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമതയും അടിയന്തര സാഹചര്യങ്ങളിൽ താമസക്കാരെ അറിയിക്കാനുള്ള അവയുടെ സന്നദ്ധതയും ഉറപ്പാക്കുന്നതിനാണിത്.
സെല്ലുലാർ ബ്രോഡ്കാസ്റ്റിങ് വഴി ദേശീയ അടിയന്തര ഏർലി മുന്നറിയിപ്പ് പ്ലാറ്റ്‌ഫോമിൽ രാജ്യത്തുടനീളം പരീക്ഷണങ്ങൾ നടത്തുക, വ്യതിരിക്തമായ ഓഡിയോ ടോണിനൊപ്പം മൊബൈൽ ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ അയയ്ക്കുക എന്നിവയും പരീക്ഷണത്തിന്റെ ലക്ഷ്യങ്ങളിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.