റ​മ​ദാ​നൊ​രു​ക്ക​ത്തി​ൽ രാ​ജ്യം; ഇ​രു​ഹ​റ​മു​ക​ളി​ലെ ഇ​മാ​മു​മാ​രു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കി

മ​ദീ​ന: വ​രു​ന്ന റ​മ​ദാ​ൻ മാ​സ​ത്തി​ൽ മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റ​മി​ലും മ​ദീ​ന​യി​ലെ മ​സ്ജി​ദു​ന്ന​ബ​വി​യി​ലും ന​മ​സ്‌​കാ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​മാ​മു​മാ​രു​ടെ പ​ട്ടി​ക​യ്ക്ക് ഇ​രു​ഹ​റം കാ​ര്യാ​ല​യ വ​കു​പ്പ് അം​ഗീ​കാ​രം ന​ൽ​കി. ത​റാ​വീ​ഹ്, ത​ഹ​ജ്ജു​ദ് ന​മ​സ്‌​കാ​ര​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വാ​ർ​ത്താ​ക്കു​റി​പ്പ് അ​തോ​റി​റ്റി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി.

ലോ​ക​പ്ര​ശ​സ്ത ഖു​ർ​ആ​ൻ പാ​രാ​യ​ണ വി​ദ​ഗ്ധ​രും പ​ണ്ഡി​ത​ന്മാ​രു​മാ​ണ് ഇ​ത്ത​വ​ണ​യും മ​ക്ക​യി​ൽ ന​മ​സ്‌​കാ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മ​ക്ക​യി​ൽ ഡോ. ​അ​ൽ സു​ദൈ​സ് നേ​തൃ​ത്വം ന​ൽ​കും. ഇ​രു​ഹ​റം കാ​ര്യ​വ​കു​പ്പ് മേ​ധാ​വി​യാ​യ അ​ദ്ദേ​ഹം ത​ന്നെ​യാ​യി​രി​ക്കും പ്ര​ധാ​ന ഇ​മാം. 1984 മു​ത​ൽ (ത​​ന്റെ 22-ാം വ​യ​സ്സി​ൽ) അ​ദ്ദേ​ഹം ഹ​റ​മി​ൽ ന​മ​സ്‌​കാ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു. ഡോ. ​അ​ബ്​​ദു​ല്ല അ​ൽ ജു​ഹൈ​നി, ഡോ. ​യാ​സ​ർ അ​ൽ ദോ​സ​രി, ഡോ. ​ബ​ന്ത​ർ ബ​ലീ​ല, ശൈ​ഖ് ബ​ദ​ർ അ​ൽ തു​ർ​ക്കി എ​ന്നി​വ​രും മ​ക്ക​യി​ൽ ഇ​മാ​മു​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കും.

മ​ദീ​ന​യി​ലെ ഇ​മാ​മു​മാ​ർ

മ​ദീ​ന​യി​ലെ മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ ന​മ​സ്‌​കാ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ അ​ഞ്ച്​ പ്ര​മു​ഖ പ​ണ്ഡി​ത​രെ​യാ​ണ് നി​ശ്ച​യി​ച്ച​ത്. ശൈ​ഖ് സ​ലാ​ഹ് അ​ൽ ബു​ദൈ​ർ, ശൈ​ഖ് അ​ബ്​​ദു​ല്ല അ​ൽ ഖ​റാ​ഫി, ശൈ​ഖ് ഖാ​ലി​ദ് അ​ൽ ഹ​ന, ശൈ​ഖ് മു​ഹ​മ്മ​ദ് ബ​ർ​ഹാ​ജി, ശൈ​ഖ് അ​ബ്​​ദു​ൽ മു​ഹ്‌​സി​ൻ അ​ൽ ഖാ​സിം.

ഒ​രു​ക്കം ത​കൃ​തി

റ​മ​ദാ​ൻ മാ​സ​ത്തി​ൽ ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നൊ​ഴു​കി​യെ​ത്തു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​രു ഹ​റ​മു​ക​ളി​ലും ഒ​രു​ങ്ങു​ന്ന​ത്. മി​ത​ത്വ​ത്തി​ന്റെ​യും സം​ന്തു​ലി​താ​വ​സ്ഥ​യു​ടെ​യും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സ​ന്ദ​ർ​ശ​ക​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ക​യാ​ണ് അ​ധി​കൃ​ത​രു​ടെ ല​ക്ഷ്യം. റ​മ​ദാ​നി​ൽ ഖു​ർ​ആ​ൻ, ഹ​ദീ​സ് പ​ഠ​ന​ങ്ങ​ൾ​ക്കും അ​വ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നു​മാ​യി പ്ര​ത്യേ​ക ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. അ​റ​ബി ഇ​ത​ര ഭാ​ഷ​ക്കാ​ർ​ക്കാ​യി വി​വ​ർ​ത്ത​ന സം​വി​ധാ​ന​ങ്ങ​ളും ഗൈ​ഡ​ൻ​സ് സേ​വ​ന​ങ്ങ​ളും വി​പു​ലീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളും ആ​പ്പു​ക​ളും വ​ഴി തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക​രെ സ​ഹാ​യി​ക്കാ​ൻ വ​ൻ സ​ന്ന​ദ്ധ സേ​വ​ന സം​ഘ​ത്തെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചു. റ​മ​ദാ​നി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്ന് ജ​ന​റ​ൽ പ്ര​സി​ഡ​ൻ​സി അ​റി​യി​ച്ചു.

Tags:    
News Summary - Kingdom in Ramadan; List of Imams at Two Mosques Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.