കൊല്ലം ജില്ലാ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ‘ഹിമം 2026’ ഉപദേശക സമിതി ചെയർമാൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്യുന്നു

മഞ്ഞുതിരും രാവിൽ ​കൊല്ലം പൂര പെരുമ, ‘ഹിമം 2026’ അരങ്ങേറി

റിയാദ്: കൊല്ലം പ്രവാസികളുടെ റിയാദിലെ കൂട്ടായ്മയായ കൊല്ലം ജില്ല കൾചറൽ അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിച്ച ‘ഹിമം 2026’ രാവിനെ കുളിരണിയിച്ചു. എക്സിറ്റ് 18-ലെ വലീദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. കെ.സി.എ പ്രസിഡൻറ്​ നിസാർ പള്ളിക്കശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഉപദേശക സമിതി ചെയർമാൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ സർഗാത്മക ശേഷി വളർത്തുന്നതിനൊപ്പം ജീവകാരുണ്യ മേഖലയിലും സാമൂഹിക-ദേശീയ ആഘോഷങ്ങളിലും കെ.സി.എ നടത്തുന്ന ഇടപെടലുകൾ അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

ഉപദേശക സമിതി വൈസ് ചെയർമാൻ ബാലുകുട്ടൻ, അംഗങ്ങളായ റഹ്‌മാൻ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, അലക്സ് കൊട്ടാരക്കര, നജു പുനലൂർ, ജോസ് കടമ്പനാട് എന്നിവർ സംസാരിച്ചു. കെ.സി.എ അംഗങ്ങൾക്കായുള്ള ഔദ്യോഗിക ഐഡി കാർഡി​ന്റെ പ്രകാശനം ശിഹാബ് കൊട്ടുകാട് നിർവഹിച്ചു. ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് ആഘോഷങ്ങൾ പങ്കിട്ടു. പരിപാടിയുമായി സഹകരിച്ച സ്പോൺസർമാർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.

പരിപാടിയിൽ പ​ങ്കെടുത്തവരും സംഘാടകരും

കൊല്ലം ജില്ലയിലെ കലാകാരന്മാർ അണിയിച്ചൊരുക്കിയ വിവിധ പരിപാടികൾ കാണികൾക്ക്​ ഹരം പകർന്നു. രശ്മി വിനോദ് ചിട്ടപ്പെടുത്തിയ വൈദേഹി നൃത്തവിദ്യാലയത്തിലെ കുട്ടികളുടെയും വനിതകളുടെയും നൃത്തങ്ങൾ, അനിൽ കൊല്ലം, അശോകൻ എന്നിവരുടെ തബല ഫ്യൂഷനും സജീറി​െൻറ നേതൃത്വത്തിലുള്ള ‘കൊട്ടിപ്പാട്ടും’ പരിപാടിക്ക് മിഴിവേകി.

കൊല്ലത്തി​െൻറ തനത് രുചിക്കൂട്ടുകൾ കോർത്തിണക്കി അംഗങ്ങൾ തന്നെ തയാറാക്കിയ വിഭവങ്ങൾ വയറും മനസും നിറച്ചു. ആഘോഷങ്ങൾക്കൊപ്പം പ്രവാസികൾക്ക് ഉപകാരപ്രദമായ പ്രവർത്തനങ്ങളും ഓഡിറ്റോറിയത്തിൽ ഒരുക്കിയിരുന്നു. അൽ അബീർ മെഡിക്കൽ സെൻറർ ഒരുക്കിയ മെഡിക്കൽ ക്യാമ്പ്, നോർക്ക ഐ.ഡി കാർഡ് രജിസ്‌ട്രേഷൻ കൗണ്ടർ, കെ.സി.എ മെംബർഷിപ് രജിസ്‌ട്രേഷൻ സൗകര്യം എന്നിവ പ്രയോജനപ്രദമായി. ജനറൽ സെക്രട്ടറി നസീർ അബ്​ദുൽ കരീം സ്വാഗതവും ട്രഷറർ ഷാജു ഷെരീഫ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ നൗഷാദ് പന്മന ആമുഖ പ്രഭാഷണം നടത്തി. ജാൻസി പ്രഡിൻ ആയിരുന്നു അവതാരക.

പരിപാടികൾക്ക് എൻ. മണികണ്ഠൻ, ഷംനാസ് കുളത്തൂപ്പുഴ, ശ്രീജ കരുനാഗപ്പള്ളി, ബിനോയ് മത്തായി, അൻസാരി അലിക്കുട്ടി, സാദിഖ് കരുനാഗപ്പള്ളി, അഞ്ജു ഷാജു, റോയ് വർഗീസ്, സിജു ബഷീർ, അനസ് പന്മന, ഷാരോൺ ഷെരീഫ്, ഹുസൈൻ കല്ലേലി, ആതിര ഗോപൻ, അനിൽ കരുനാഗപ്പള്ളി, മൻഹാജ്, കബീർ കൊച്ചാലുംമൂട്, ഷംനാദ് കുളത്തൂപ്പുഴ, ജൂലിയ ജോൺസൺ, യോഹന്നാൻ കുണ്ടറ, അബ്​ദുൽ മജീദ്, അഞ്ജു നസീം, സദ്ദാം അബ്​ദുൽ വഹാബ്, സജീർ ചിതറ, നസീം നസീർ, നിയാസ്, ഷാജഹാൻ അഞ്ചൽ, അനസ് ലത്തീഫ്, നസീർ ഹനീഫ, നിസാം കുന്നിക്കോട്, രജിത ജയചന്ദ്രൻ തുടങ്ങിയവരും വിവിധ എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.

Tags:    
News Summary - Kollam District Cultural Association; himam 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.