മക്ക: ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് എത്രയും വേഗം മാറ്റി വെക്കണമെന്ന അവസ്ഥയിൽ കഴിയുന്ന കോഴിക്കോട് മടവൂർ രാംപൊയിൽ പൂരത്തറക്കൽ സിദ്ദീഖിെൻറ (24) ചികിത്സാ സഹായ ഫണ്ടിലേക്ക് പ്രവാസി സുമനസ്സുകളുടെ ഉദാരവായ്പുകൾ ഒഴുകി. പത്ത് ലക്ഷത്തോളം രൂപ ഇതിനകം ചികിൽസാ ഫണ്ടിലേക്ക് ലഭിച്ചു. ഇനിയും സഹായം വേണ്ടതുണ്ട് സിദ്ദീഖിന്. ഭാരിച്ച ചെലവുള്ള ചികിൽസ എന്ന വലിയ കടമ്പക്ക് മുന്നിൽ പകച്ച് നിന്ന പ്രവാസി യുവാവിനും കുടുംബത്തിനും തണലാകുകയാണ് മലയാളി പ്രവാസി സമൂഹത്തിെൻറ സഹായ ഹസ്തങ്ങൾ.
സിദ്ദീഖിെൻറയും കുടുംബത്തിെൻറയും നിസ്സഹായത വിവരിച്ച് ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനകം സിദ്ദീഖ് വൃക്ക മാറ്റിവെക്കൽ ധനസമാഹരണ ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപയോളം സമാഹരിച്ചതായി സഹായ സമിതി ചെയർമാൻ കുഞ്ഞിമോൻ കാക്കിയും കൺവീനർ മുജീബ് പുക്കോട്ടൂരും പറഞ്ഞു. മക്കയിലെ വ്യാപാര, വാണിജ്യ, ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരുടെയും സാധാരണക്കാരുടെയും സാമ്പത്തിക സഹായങ്ങൾ ലഭിച്ചു.തുടർന്നും സഹായങ്ങൾ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് സമിതി. ധനശേഖരണത്തിെൻറ ഭാഗമായി കാക്കിയ ഹരിത ക്ലബ്ബിെൻറ ആഭിമുഖ്യത്തിൽ മക്കയിലെ സാഹിദി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു.
ത്വാഇഫ്, മക്ക, ജിദ്ദ എന്നിവിടങ്ങളിൽ നിന്നുള്ള 14 ടീമുകൾ മാറ്റുരച്ച ടൂർണമെൻറിൽ എഫ്.സി ഷൗക്കീയ ജേതാക്കളായി. മക്ക കെ എം.സി. സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് പുക്കോട്ടുർ േട്രാഫി സമ്മാനിച്ചു. മുസ്തഫ മുഞ്ഞകുളം, മൊയ്തീൻകുട്ടി കോഡൂർ, മജീദ് കൊണ്ടോട്ടി, ശിഹാബ് ഉമ്മാട്ട്, സലിം കൊണ്ടോട്ടി ടൂർണമെൻറിൽ മികവ് കാണിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹരിത ക്ലബ്ബിെൻറ പ്രവർത്തകരായ അമീർ നെല്ലിക്കുത്ത്, കബീർ പന്തല്ലൂർ, കുഞ്ഞിമുഹമ്മദ് പള്ളിപ്പുറം, റഹിം കൂട്ടിലങ്ങാടി, ഷാഹുൽ മുവാറ്റുപുഴ, മജീദ് ഹന, കുഞ്ഞിപ്പ ഹൗസ് കെയർ, ഫൈസൽ പുക്കോട്ടൂർ, സിദ്ദീഖ് കൂട്ടിലങ്ങാടി, ഹക്കീം പന്തല്ലൂർ, അമീർ വട്ടപ്പാറ, ഷാഫി കുറ്റിപ്പുറം എന്നിവർ ടൂർണമെൻറിന് നേതൃത്വം നൽകി. ധനശേഖരണത്തിെൻറ ഭാഗമായി ഹറം ഏരിയ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ത്വാഇഫിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.