എസ്.ഐ.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യ ജാലികയിൽനിന്ന്
എസ്.ഐ.സി ത്വാഇഫ് സെൻട്രൽ കമ്മിറ്റി മനുഷ്യ ജാലിക
ത്വാഇഫ്: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ത്വാഇഫ് സെൻട്രൽ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു. എസ്.ഐ.സി സെൻട്രൽ കമ്മിറ്റി ഹാളിൽ നടന്ന പരിപാടി മുജീബ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
ശരീഫ് മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. അഹ്മദ് ഹുദവി റിപ്പബ്ലിക് ദിന സന്ദേശ പ്രമേയ പ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ വടക്കഞ്ചേരി, അബ്ദുൽ ജലീൽ തോട്ടോളി, മുഹമ്മദലി തെങ്കര, മുനീർ ഫൈസി, അസീസ് റഹ്മാനി, യാസർ കാരക്കുന്ന്, ശിഹാബ് കൊളപ്പുറം, അലി ഒറ്റപ്പാലം എന്നിവർ സംസാരിച്ചു. ജാലികയിൽ പങ്കെടുത്തവർക്കുള്ള പ്രതിജ്ഞ സ്വാലിഹ് ഫൈസി കൂടത്തായി ചൊല്ലിക്കൊടുത്തു. അഷ്റഫ് താനാളൂർ സ്വാഗതവും ലത്വീഫ് മസീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.