പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ
ഹാഇൽ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരുടെ നിര്യാണത്തെ തുടർന്ന് എസ്.ഐ.സി ഹാഇൽ സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരണവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു. ഹാഇൽ ഹബീബ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സാമൂഹിക, സാംസ്കാരിക, മത, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും നൂറുകണക്കിന് പ്രവാസികളും പങ്കെടുത്തു. യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദു റസാഖ് ഫൈസി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ മാള സ്വാഗതം ആശംസിച്ചു.
അനുസ്മരണ സമ്മേളനത്തിൽ നിസാം എടത്തനാട്ടുകര, അബ്ദു നാസർ ദാരിമി, ബി. നസറുദ്ദീൻ ആലപ്പുഴ, ബാപ്പു എസ്റ്റേറ്റ്മുക്ക്, ഹമീദ് അരീക്കോട്, ഫൈസൽ കൊല്ലം, സിദ്ധീഖ്, ഹമീദ് സഖാഫി, ബഷീർ സഅദി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ മാതൃകാപരമായ ജീവിതവും വിജ്ഞാന സമ്പന്നമായ നേതൃത്വവും ദീനീ-സാംസ്കാരിക രംഗങ്ങളിലെ നിസ്വാർഥ സേവനങ്ങളും സമൂഹത്തിന് എന്നും പ്രചോദനമാണെന്ന് പ്രഭാഷകർ ചൂണ്ടിക്കാട്ടി. അദ്ദേഹം ഉയർത്തിപ്പിടിച്ച ആദർശങ്ങളും സേവനപാതയും പിന്തുടർന്ന് സമൂഹനന്മക്കായി പ്രവർത്തിക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ചടങ്ങിനോടനുബന്ധിച്ച് പ്രസിഡൻറ് അബ്ദു റസാഖ് ഫൈസിയുടെ നേതൃത്വത്തിൽ മയ്യിത്ത് നമസ്കാരവും പ്രത്യേക ദുആ മജ്‌ലിസും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.