ഷി​ഫ മ​ല​യാ​ളി സ​മാ​ജം പെ​ൻ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ

ഷി​ഫ മ​ല​യാ​ളി സ​മാ​ജം പെ​ൻ​ഷ​ൻ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു

റി​യാ​ദ്: ഷി​ഫ മ​ല​യാ​ളി സ​മാ​ജം 58 വ​യ​സ്സ് പൂ​ർ​ത്തി​യാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്കു​കീ​ഴി​ൽ ര​ണ്ട് പ്ര​വാ​സി​ക​ൾ​ക്ക് കൂ​ടി സ​ഹാ​യം ന​ൽ​കി. ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ശോ​ക​ൻ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ഇ​ത്ത​വ​ണ പെ​ൻ​ഷ​ൻ സ​ഹാ​യം കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ സ​മാ​ജം ഓ​ഫീ​സി​ൽ പ്ര​സി​ഡ​ൻ​റ് ഫി​റോ​സ് പോ​ത്ത​ൻ​കോ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ബി​ജു മ​ട​ത്ത​റ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ, മ​ധു വ​ർ​ക്ക​ല, മോ​ഹ​ന​ൻ ക​രു​വാ​റ്റ, അ​ലി ഷൊ​ർ​ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​കാ​ശ് ബാ​ബു വ​ട​ക​ര, സ​ന്തോ​ഷ് തി​രു​വ​ല്ല, സു​നി​ൽ പൂ​വ​ത്തു​ങ്ക​ൽ, ബി​നീ​ഷ് തി​രു​വ​ല്ല, സി.​എ​സ്. ബി​ജു, മോ​ഹ​ന​ൻ ക​ണ്ണൂ​ർ, അ​ജി​ത​കു​മാ​ർ, വി​ജ​യ​ൻ ഓ​ച്ചി​റ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജോ.​ട്ര​ഷ​റ​ർ ബാ​ബു ക​ണ്ണോ​ത്ത് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​വും ഓ​ണ​സ​ദ്യ​യും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഷി​ഫ റി​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ സാ​ബു പ​ത്ത​ടി അ​റി​യി​ച്ചു.

Tags:    
News Summary - Shifa Malayali Society distributed pension assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.