വി.കെ സാജന് കേളി യാത്രയയപ്പ് നൽകി
റിയാദ്: മൂന്നര പതിറ്റണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം ജില്ലയിലെ കുണ്ടറ സ്വദേശിയായ വി.കെ സാജന് കേളി യാത്രയയപ്പ് നൽകി.
റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തു വരികയായിരുന്നു സാജൻ. കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് ട്രഷറർ കൂടിയായിരുന്നു സാജൻ.
യൂനിറ്റിന്റെ നേതൃത്വത്തിൽ അസീസിയ ഗ്രേറ്റ് ഇന്റർനാഷനൽ സ്കൂളിൽ വച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡണ്ട് പീറ്റർ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം, അസീസിയ ഏരിയ രക്ഷാധികാരി സമിതി കൺവീനർ അജിത്ത് പ്രസാദ്, ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി, ഏരിയാ ട്രഷറർ ലജീഷ് നരിക്കോട്, ഏരിയ ജോയിന്റ് സെക്രട്ടറി സുഭാഷ്, ഏരിയ കമ്മിറ്റി അംഗം ഷാജി മൊയ്തീൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഷബീർ അലി, യൂണിറ്റ് വൈസ് പ്രസിഡന്റ് ബോസ് കെ രാജൻ,യൂണിറ്റ് അംഗം കുഞ്ഞുമുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കേളിയുടെ ഉപഹാരം യൂനിറ്റ് സെക്രട്ടറി ഷംസുദ്ദീൻ, സാജന് ചടങ്ങിൽ കൈമാറി. വി.കെ സാജൻ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.