ഹൂതി ആക്രമണം: സൗദിക്ക് യൂറോപ്യൻ യൂനിയന്റെ പൂർണ ഐക്യദാർഢ്യം
റിയാദ്: സൗദിക്ക് യൂറോപ്യൻ യൂനിയന്റെ പൂർണ ഐക്യദാർഢ്യം. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ വീണ്ടും ആക്രമണം നടത്തിയതിനെ തുടർന്ന് സൗദിക്ക് യൂറോപ്യൻ യൂണിയന്റെ പൂർണ ഐക്യദാർഢ്യം യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രഖ്യാപിച്ചു.
സൗദിയിലെ ജനങ്ങളോടും ഗൾഫിലെ ഞങ്ങളുടെ പങ്കാളികളോടും ഞങ്ങൾ പൂർണമായും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ‘എക്സ്’ പ്ലാറ്റ്ഫോമിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ അവർ വ്യക്തമാക്കി. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത ലക്ഷ്യമാണെന്നും അവർ ഓർമ്മിപ്പിച്ചു. ഇറാനിയൻ ഏജന്റുമാർ അവരുടെ നിരുത്തരവാദപരവും ഹിംസാത്മകവുമായ പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും വോൺ ഡെർ ലെയ്ൻ പറഞ്ഞു.
അതേ സമയം, സൗദിയിലെ അബ്ഹ, റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി സംഘടന വീണ്ടും നടത്തിയ ആക്രമണങ്ങൾക്കെതിരെ അറബ്, ഇസ്ലാമിക, അന്താരാഷ്ട്ര തലങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയരുകയാണ്. വ്യാഴാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണങ്ങളിൽ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെടുകയും വിവിധ രാജ്യക്കാരായ നിരവധി പേർക്ക് പരിക്കേൽക്കുകയും വിവിധ രീതിയിലുള്ള ഭൗതിക നാശ നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്ത സംഭവത്തിൽ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ശക്തമായ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.