മി​സൈ​ൽ,ഡ്രോ​ൺ ബ​ന്ധ​പ്പെ​ട്ട് വീ​ഡി​യോ എ​ടു​ക്കു​ന്ന​തും വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തും കു​റ്റ​ക​ര​മെ​ന്ന് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

റി​യാ​ദ്: മി​സൈ​ലു​ക​ളെ​യും ഡ്രോ​ണു​ക​ളെ​യും പ്ര​തി​രോ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ളോ അ​വ പ​തി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളോ സം​ബ​ന്ധി​ച്ച് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്റെ നി​യ​മ​ങ്ങ​ളു​ടെ വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​ത് ചെ​യ്യു​ന്ന​വ​ർ നി​യ​മ​ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​കേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷാ വി​വ​ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ പ​ങ്കു​വെ​ക്കു​ന്ന​തും നി​യ​മ ലം​ഘ​ന​മാ​ണെ​ന്ന് പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ന്റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും,സു​ര​ക്ഷാ ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി​യെ ബാ​ധി​ക്കു​ക​യോ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യോ ചെ​യ്യാ​വു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​മാ​യി ഔ​ദ്യോ​ഗി​ക വ​കു​പ്പു​ക​ൾ വ​ഴി പു​റ​ത്തു​വി​ടു​ന്ന വി​വ​ര​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും മ​ന്ത്രാ​ല​യം ഓ​ർ​മ്മി​പ്പി​ച്ചു.

രാ​ജ്യ​ത്തി​ന്റെ ശ​ത്രു​ക്ക​ൾ​ക്ക് സൈ​നി​ക നീ​ക്ക​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത് ത​ട​യാ​നും പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക​സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സൗ​ദി അ​റേ​ബ്യ​ക്ക് പു​റ​മെ മ​റ്റ് ചി​ല ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​പ്പോ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Saudi Bans Missile Video Sharing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.