റി​യാ​ദ് മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഡി​ബേ​റ്റ് മ​ത്സ​ര​ത്തി​ൽ മി​ക​വ് നേ​ടി

റി​യാ​ദ്: റി​യാ​ദി​ലെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന സി.​ബി.​എ​സ്.​ഇ സെ​ൻ​ട്ര​ൽ സോ​ൺ ഡി​ബേ​റ്റ് മ​ത്സ​ര​ത്തി​ൽ മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വെ​ച്ചു.

വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വേ​റി​ട്ട പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. അ​ണ്ട​ർ-17 ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 'സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്ക് പ​ര​മ്പ​രാ​ഗ​ത മോ​ഡ​ലു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ സ്വാ​ധീ​ന​മു​ണ്ട്' എ​ന്ന വി​ഷ​യ​ത്തി​ലും അ​ണ്ട​ർ-19 സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 'പ്ര​പ​ഞ്ച പ​ര്യ​വേ​ക്ഷ​ണ​ത്തി​ന് മു​മ്പ് ആ​ഗോ​ള വി​ക​സ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം' എ​ന്ന വി​ഷ​യ​ത്തി​ലു​മാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, മ​ലാ​സ് പ്ര​തി​നി​ധീ​ക​രി​ച്ച് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​സ്ത​ഫ അ​ലി​മി​ർ, ഇ​ഷ മെ​ഹ​ന്ന എ​ന്നി​വ​രും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് അ​മ​ൻ റ​ഹ്മ​ത്തു​ല്ല ഖാ​ദ്രി, സ​ഫീ​റ അം​ബ്രി​ൻ എ​ന്നി​വ​രും മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ചു. നാ​ല് വി​ദ്യാ​ർ​ഥി​ക​ളും മി​ക​ച്ച വാ​ദ​പ്ര​തി​വാ​ദ മി​ക​വാ​ണ് പ്ര​ക​ടി​പ്പി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് അ​മ​ൻ റ​ഹ്മ​ത്തു​ല്ല ഖാ​ദ്രി പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത് വാ​ദി​ച്ച് ര​ണ്ടാം സ്ഥാ​ന​വും, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​ഷ മെ​ഹ​ന്ന പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച് വാ​ദി​ച്ച് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.​വി​ദ്യാ​ർ​ഥി​ക​ളേ​യും അ​വ​രു​ടെ വി​ജ​യ​ത്തി​നാ​യി പ​രി​ശ്ര​മി​ച്ച എ​ല്ലാ അ​ധ്യാ​പ​ക​രെ​യും കോം​പ്ല​ക്സ് മാ​നേ​ജ​ർ അ​ബ്ദു​ൽ ഇ​ലാ​ഹ് അ​ൽ മൗ​യി​ന അ​ഭി​ന​ന്ദി​ച്ചു. ഹെ​ഡ്സ് ആ​യ സു​ബി ഷാ​ഹി​ർ, നി​ക്ക​ത്ത് അ​ഞ്ജുo,അ​ബ്ദു​ൽ റ​ഷീ​ദ്, മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് എ​ന്നി​വ​രും സ്‌​കൂ​ൾ മാ​നേ​ജ്മെ​ന്റും അ​ധ്യാ​പ​ക​രും വി​ദ്യ​ർ​ഥി​ക​ളു​ടെ നേ​ട്ട​ത്തി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Riyadh School Debate Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.