ലൈ​സ​ൻ​സി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളി​ൽ താ​മ​സം; എ​ട്ട് ഉം​റ സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​നം നി​ർ​ത്ത​ലാ​ക്കി

ജി​ദ്ദ: ലൈ​സ​ൻ​സി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രെ താ​മ​സി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഉം​റ സേ​വ​നം ന​ൽ​കു​ന്ന നാ​ല് ക​മ്പ​നി​ക​ളു​ടെ​യും നാ​ല് വി​ദേ​ശ ഏ​ജ​ന്റു​ക​ളു​ടെ​യും സേ​വ​നം ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം നി​ർ​ത്ത​ലാ​ക്കി.

ഈ ​നി​യ​മ​ലം​ഘ​നം നി​ര​വ​ധി ഉം​റ തീ​ർ​ത്ഥാ​ട​ക​രെ ബാ​ധി​ച്ച​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​റ്റ​ക്കാ​രാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കു​ക​യും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി അ​വ​യെ ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന സ​മി​തി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. ഉം​റ ക​മ്പ​നി​ക​ളു​ടെ​യും സേ​വ​ന ദാ​താ​ക്ക​ളു​ടെ​യും വി​ദേ​ശ ഏ​ജ​ന്റു​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ള്ള വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന തി​നും ക​രാ​ർ പ്ര​കാ​ര​മു​ള്ള സേ​വ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കു​ന്ന​തി​നും, നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ഫീ​ൽ​ഡ് ത​ല​ത്തി​ലു​ള്ള​തും ഡി​ജി​റ്റ​ലാ​യു​ള​ള​തു​മാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ഉം​റ തീ​ർ​ഥാ​ട​ക​രോ​ടു​ള്ള ത​ങ്ങ​ളു​ടെ ബാ​ധ്യ​ത​ക​ൾ നി​റ​വേ​റ്റു​ന്ന​തി​ലും നി​യ​മ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്കു​ന്ന​തി​ലും സൗ​ദി ഉം​റ ക​മ്പ​നി​ക​ളും വി​ദേ​ശ ഏ​ജ​ന്റു​ക​ളും ക​ർ​ശ​ന ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി.

സൗ​ദി വി​ഷ​ൻ 2030 ന്റെ ​ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ‘ദൈ​വ​ത്തി​ന്റെ അ​തി​ഥി​ക​ൾ​ക്കാ​യു​ള്ള പ്രോ​ഗ്രാ​മി​ന്റെ’ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും തീ​ർ​ഥാ​ട​ക​രു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Saudi Suspends Eight Umrah Providers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.