Posted On
date_range Updated On
date_range ഷാജഹാൻ പാണ്ടിക്കാടിന് ‘പപ്പ’ യാത്രയയപ്പ് നൽകി
ജിദ്ദ: കാൽനൂറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജഹാൻ പാണ്ടിക്കാടിന് പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (പപ്പ) ഭാരവാഹികൾ യാത്രയയപ്പ് നൽകി.
ചടങ്ങിൽ വൈസ് പ്രസിഡൻറ് അൻഷാദ് തമ്പനങ്ങാടി അധ്യക്ഷത വഹിച്ചു. പ്രവാസം പൂർത്തിയാക്കി മടങ്ങുന്ന ഷാജഹാൻ പാണ്ടിക്കാടിന് ആശംസകൾ നേർന്നുകൊണ്ട് ഫൈസൽ കൊടശ്ശേരി, സി.എം. അബ്ദുൽ റഹ്‌മാൻ, അമ്പു, നെർഷാദ്, അഷ്‌റഫ്, മുനീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാഫി വളരാട് സ്വാഗതവും ഖാലിദ് ചെമ്പ്രശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.