ശാദുറാനിൽ ഇനി സ്വർണകൊളുത്തുകൾ

മക്ക: കഅ്​ബക്ക്​ ച​ുറ്റും ​‘ശാദുറാൻ’ ഭാഗത്തുണ്ടായിരുന്ന വെള്ളി കൊളുത്തുകൾ മാറ്റി, സ്വർണം പൂശിയ കൊളുത്തുകൾ സ്​ഥാപിക്കുന്നതിനുള്ള ജോലികൾ പൂർത്തിയായി. കിസ്​വയെ കഅ്​ബയുമായി ചേർത്ത്​ ഉറപ്പിച്ചു നിർത്തുന്നതിന്​ കെട്ടാൻ ഉപയോഗിക്കുന്നതാണീ കൊളുത്തുകൾ. 57 ഒാളം കൊളുത്തുകളുണ്ട്​. കേടുപാട്​ ഉണ്ടാകു​​േമ്പാൾ ഉപ​യോഗിക്കാൻ 15 കൊളുത്തുകൾ വേ​റെയും ഒരുക്കി വെച്ചിട്ടുണ്ട്​. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസിയുടെ മേൽനോട്ടത്തിലാണ്​  ശാദുറാനിലെ ​കൊളുത്തുകൾ മാറ്റുന്ന ജോലികൾ പൂർത്തിയാക്കിതെന്ന്​ ഇരുഹറം കാര്യാലയ പദ്ധതി വിഭാഗം മേധാവി എൻജിനീയർ അംജദ്​ അൽഹാസിമി പറഞ്ഞു.

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.