റിയാദ്: കിങ് ഖാലിദ് വിമാനത്താവളത്തിലെ രാജകീയ സ്വീകരണത്തിന് ശേഷം ടെർമിനലിൽ പ്രത്യേകം സജ്ജമാക്കിയ ഇടത്തേക്കാണ് ഡൊണാൾഡ് ട്രംപിനെയും ഭാര്യ മെലാനിയെയും സൽമാൻ രാജാവ് നയിച്ചത്. ചുരുങ്ങിയ ആമുഖ സംഭാഷണത്തിനിടെ ചെറുകപ്പിൽ ഖഹ്വയെന്ന അറബിക്കാപ്പിയെത്തി. കുടിച്ച് കഴിഞ്ഞ് കപ്പ് തിരികെ പരിചാരകർക്ക് കൊടുക്കുേമ്പാൾ രാജാവ് ഇടപെട്ടു.
അറേബ്യൻ പാരമ്പര്യ രീതിയിൽ കാപ്പി കുടിച്ചുകഴിഞ്ഞാൽ കപ്പ് ചെറുതായി കുലുക്കണമെന്ന് ട്രംപിന് വിശദീകരിച്ചത് കണ്ടുനിന്നവർക്ക് കൗതുകമായി.
പിന്നീട് ട്രംപിെൻറ മകൾ ഇവാൻകക്ക് നൽകിയ സ്വീകരണത്തിലും സമാനമായ രംഗമുണ്ടായി. ഇത്തവണ മുതിർന്ന രാജകുടുംബാംഗം അമീർ മുഖ്രിനാണ് ഇവാൻകക്ക് കാപ്പികുടിയുടെ രീതി പറഞ്ഞുകൊടുത്തത്. ഇൗ വീഡിയോ വൈറലാകുകയും ചെയ്തു.
ഉച്ച ഭക്ഷണ വിഭവങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന സൗദി പാരമ്പര്യ ഭക്ഷ്യവിഭവങ്ങളില്‍ പെട്ട ‘അല്‍ജരീഷ്, അല്‍മര്‍ഖൂഖ് എന്നിവയെക്കുറിച്ച് ട്രംപ് അന്വേഷിച്ചറിഞ്ഞു.
സൗദിയില്‍ ചെലവഴിക്കുന്ന ദിവസങ്ങളില്‍ രാജ്യത്തെ മുഖ്യ വിഭവങ്ങള്‍ രുചിച്ചറിയണമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് താല്‍പര്യം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.