സൗദിയില്‍ ചികിത്സയിലായിരുന്ന  ആലുവ സ്വദേശി മരിച്ചു

സകാക: അൽജൗഫിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മലയാളി മരിച്ചു.​ സൗദി അറേബ്യൻ ​െഗ്രയിൻസ് ഓർഗനൈസേഷനിൽ ജീവനക്കാരനായ ആലുവ, വെളിയത്ത് നാട് നടുവേലിപ്പറമ്പിൽ അബൂബക്കറാണ്​ (55) സക്കാക്ക സെൻട്രൽ ആശുപത്രിയിൽ തിങ്കളാഴ്​ച മരിച്ചത്​. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ്​ ഇവിടെ പ്രവേശിപ്പിച്ചത്​. ജൂൺ മൂന്നിനാണ്​ രണ്ടു മാസത്തെ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന്​ തിരിച്ചെത്തിയത്​. 

രണ്ടുദിവസത്തിന്​ ശേഷം അസുഖം മൂർഛിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന്​ മുതൽ വ​​െൻറിലേറ്ററിൽ അബോധാവസ്ഥയിലായിരുന്നു. ഒമ്പത് വർഷമായി സൗദിയിലുണ്ട്​. സകാകയിലെത്തിയിട്ട് ആറ് മാസമേ ആയിട്ടുള്ളു. മുമ്പ് മദീനയിലായിരുന്നു. കമ്പനിയിലെ പാചകക്കാരനായി ജോലി ചെയ്​തിരുന്ന ഇയാൾ നാട്ടിലും ചികിത്സയിലായിരുന്നു. ഭാര്യയും വിവാഹപ്രായമായ രണ്ടു പെൺകുട്ടികളും മകനുമടങ്ങുന്ന കുടുംബത്തി​​​െൻറ ഏക ആശ്രയമായിരുന്നു. തിരികെ കമ്പനിയിലെത്തി ജോലി മതിയാക്കി മടങ്ങിയാൽ കിട്ടുന്ന ആനുകൂല്യങ്ങളിൽ പ്രതീക്ഷ അർപ്പിച്ചാണ്​ എല്ലാവരുടെയും എതിർപ്പിനെ മറികടന്ന് രോഗാവസ്ഥയിലും തിരിച്ചെത്തിയത്​. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇയാളുടെ ശാരീരികാവസ്ഥ കണ്ട്​ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ തടഞ്ഞിരുന്നു.

പിന്നീട് മെഡിക്കൽ റിപ്പോർട്ട് വീട്ടിൽ നിന്നും ഹാജരാക്കി സ്വന്തം ഉത്തരവാദിത്വത്തിലാണ് യാത്ര ചെയ്യാൻ അനുവദിച്ചത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സകാകയിൽ ഖബറടക്കും. അൽജൗഫ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയും സാന്ത്വനം കൺവീനറുമായ സുധീർ ഹംസ, സുഹൃത്തുക്കളായ അരുൺ, സനൽ എന്നിവരാണ്​ ഇതിനുവേണ്ടി രംഗത്തുള്ളത്​. റിയാദിൽ ഉള്ള ഭാര്യ സഹോദരൻ ജബ്ബാർ സകാകയിൽ എത്തും. ഭാര്യ: സീനത്ത്. മക്കൾ: സജിനി, ജിസ്മി, സജിത്

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.