മക്ക: റമദാൻ അവസാന പത്ത് ഹറമിനടുത്ത് ചെലവഴിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് മക്കയിലെ ത്തി. ജിദ്ദയിൽ നിന്ന് മക്ക സഫ കൊട്ടാരത്തിലെത്തിയ രാജാവിനെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നാഇഫ്, അമീർ ഫൈസൽ ബിൻ തുർക്കി ബിൻ അബ്ദുല്ല, അമീർ ബന്ദർ ബിൻ ഖാലിദ് അൽഫൈസൽ, മക്ക ഗവർണറേറ്റ് അണ്ടർ സെക്രട്ടറി അമീർ ഫൈസൽ ബിൻ മുഹമ്മദ് ബിൻ സഅദ്, മക്ക അസിസ്റ്റൻറ് അമീർ അബ്ദുല്ല ബിൻ ബന്ദർ എന്നിവർ സ്വീകരിച്ചു. മന്ത്രിമാരും അമീറുമാരും ഭരണ സൈനിക രംഗത്തെ പ്രമുഖകരും സൽമാൻ രാജാവിനോടൊപ്പം മക്കയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.