സൗ​ദി രാ​ജാ​വി​െൻറ മ​ക​ൻ യു.​എ​സ്​ അം​ബാ​സ​ഡ​ർ

റിയാദ്: സൗദി രാജാവി​െൻറ മകനെ യു.എസ് അംബാസഡറായി നിയമിച്ചു. ഡോണൾഡ് ട്രംപ് പ്രസിഡൻറായി അധികാരമേറ്റ ശേഷം ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് നടപടി. അബ്ദുല്ല ബിൻ ഫൈസൽ ബിൻ തുർക്കി രാജകുമാരനെ മാറ്റിയാണ്  എയർഫോഴ്സ് ൈപലറ്റായ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ യു.എസിലെ സൗദി നയതന്ത്ര പ്രതിനിധിയായി നിയമിച്ചത്. ഒരു വർഷം മാത്രമാണ് അബ്ദുല്ല പദവിയിലിരുന്നത്. െഎ.എസിനെതിരായ ദൗത്യങ്ങളിൽ ഖാലിദ് രാജകുമാരൻ പങ്കാളിയായിട്ടുണ്ട്.

യു.എസി​െൻറ പ്രധാനപ്പെട്ട സഖ്യരാജ്യമാണ് സൗദി. യമനിൽ സൗദി സഖ്യസേനക്ക് യു.എസ് ആയുധങ്ങളുൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നുണ്ട്. 
മന്ത്രിസഭ അഴിച്ചുപണിയുന്നതിനിടെയാണ് പുതിയ അംബാസഡറുടെ നിയമനം. സൈന്യത്തി​െൻറ തലപ്പത്തും അഴിച്ചുപണിയുണ്ട്. 
ദശകങ്ങളായി യു.എസി​െൻറ സഖ്യചേരിയാണ് സൗദി അറേബ്യ. എന്നാൽ, ബറാക് ഒബാമയുടെ കാലത്ത് സൗദിയുമായുള്ള യു.എസ് ബന്ധം വഷളായിരുന്നു. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഒബാമ സ്വീകരിച്ച നിലപാടായിരുന്നു തർക്കങ്ങൾക്ക് ആധാരം. എന്നാൽ, ട്രംപി​െൻറ കാലത്ത് പിണക്കം കൂടുതൽ ഇണക്കത്തിലേക്ക് വഴിമാറി. 

Tags:    
News Summary - Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.