വ്യത്യസ്തമായ അഞ്ച് ലോഗോ ഉൾപ്പെടുന്ന വാഹന നമ്പർ പ്ലേറ്റുകൾ ഇറക്കി സൗദി ട്രാഫിക് വിഭാഗം

ജിദ്ദ: രാജ്യത്തിന്റെ അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യത്യസ്തമായ അഞ്ച് ലോഗോ ഉൾപ്പെടുന്ന വാഹന നമ്പർ പ്ലേറ്റുകൾ ഇറക്കി സൗദി ട്രാഫിക് വിഭാഗം. 'സൗദി വിഷൻ', 'രണ്ട് വാളുകളും ഈന്തപ്പനയും' (കളറിലും കറുപ്പിലും), 'മദായിൻ സാലിഹ്', 'ദിരിയ' എന്നിങ്ങനെ അഞ്ച് അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യതിരിക്തമായ ലോഗോയുള്ള വാഹന നമ്പർ പ്ലേറ്റുകൾ വിതരണം ചെയ്യുന്ന സേവനം തിങ്കളാഴ്ച മുതൽ ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

പുതിയ നമ്പർ പ്ലേറ്റുകൾക്ക് 800 റിയാലാണ് ഫീ ആയി അടക്കേണ്ടത്. ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ നേടാൻ ആഗ്രഹിക്കുന്നവർ ട്രാഫിക് അക്കൗണ്ടിൽ ഫീ അടച്ചശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ 'അബ്ഷീർ' പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് സേവന ടാബിൽനിന്ന് 'ട്രാഫിക്' തെരഞ്ഞെടുക്കുക. തുടർന്ന് 'കോൺടാക്റ്റ്' എടുത്ത് 'ലോഗോ അടങ്ങിയ നമ്പർ പ്ലേറ്റ് അഭ്യർത്ഥിക്കുക' എന്നത് തെരഞ്ഞെടുത്ത് നമ്പർ പ്ലേറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

തങ്ങളുടെ വാഹനത്തിന്റെ മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന നമ്പർ പ്ലേറ്റിലെ വിവരങ്ങൾ, ആവശ്യമായ ലോഗോ എന്നിവ അപേക്ഷയോടൊപ്പം വ്യക്തമാക്കണം. ഒപ്പം കാശ് അടച്ച രസീതിയുടെ ഒരു പകർപ്പ് 'അബ്ഷീർ' പ്ലാറ്റ്‌ഫോമിൽ അറ്റാച്ച് ചെയ്തിടുകയും വേണം.

Tags:    
News Summary - Saudi traffic department unloads different vehicle number plates with five logos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.