വാഹനാപകടത്തിൽ മരിച്ച സൗദി സോഷ്യൽ മീഡിയ താരം അബു മുർദാഅ്

സൗദി സോഷ്യൽ മീഡിയ താരം അബു മുർദാഅ് വാഹനാപകടത്തിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ശ്രദ്ധേയനായ സോഷ്യൽ മീഡിയ താരം അബു മുർദാഅ്​ ഹാഇൽ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. സ്‌നാപ്ചാറ്റ് താരമാണ്​ അബൂ മുർദാഅ് എന്നറിയപ്പെടുന്ന അബ്​ദു‌ല്ല ബിൻ മുർദാഅ് ആൽ ആതിഫ് അൽ ഖഹ്‌താനി. ഒപ്പമുണ്ടായിരുന്ന മറ്റൊരു സോഷ്യൽ മീഡിയ താരം അബു ഹിസ്സയും അബു മുർദാഅി​​ന്റെ പിതൃസഹോദര പുത്രനായ ദുബൈലിനും ഗുരുതര പരിക്കേറ്റു. ഇവർ സഞ്ചരിച്ച ജീപ്പ്​ ബുൾഡോസറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകടത്തിൽപെട്ട വാഹനം

ഹായിൽ–ജുബ്ബ പഴയ റോഡിൽ വെച്ചാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച ജീപ്പ് റോഡ് പണി നടത്തുന്ന ഒരു കമ്പനിയുടെ ബുൾഡോസറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അബൂ മുർദാഅ് സംഭവസ്ഥലത്ത്​ തന്നെ മരിച്ചതായാണ്​ കരുതുന്നത്​. സലാമാത്ത് ആശുപത്രിയിൽ എത്തിച്ച്​ മരണം സ്ഥിരീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ ഗുരുതര പരിക്കേറ്റ ദുഖൈലിനെ, ഹാഇലിലെ സൗദി ജർമൻ ആശുപത്രിയിൽ നിന്ന് കിങ്​ ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി ഗുരുതരമാണ്​. അബൂ ഹിസ്സയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Saudi social media star Abu Murdaa dies in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.