ജിദ്ദ: ജിദ്ദയില്‍നിന്ന് റിയാദിലേക്ക് ഒമ്പതിനായിരം കിലോമീറ്റര്‍ ദൂരത്തില്‍ കാറോട്ടമത്സരത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരിയിലാണ് സാഹസിക കാറോട്ടം. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കാറോട്ടമത്സരമായ ദാകര്‍ റാലിയുടെ ഭാഗമായാണ് മത്സരം. മരുഭൂമിയിലൂടെയും മലമ്പാതകളിലൂടെയും പ്രത്യേക ട്രാക്കൊരുക്കിയാണ് മത്സരം നടത്തുക. റിയാദിനും ജിദ്ദക്കുമിടയില്‍ ഒമ്പതിനായിരം കി.മീ. ട്രാക്ക്. 250 മീറ്റര്‍ വരെ ഉയരത്തിലുള്ള മണല്കുന്നുകളും മലകളും കല്‍വഴികളും നിറഞ്ഞതാണിവ. ഇതാണ് പശ്ചിമേഷ്യയിലേക്ക് ആദ്യമായെത്തുന്ന ദാകര്‍ മോട്ടോര്‍ റാലിയുടെ ട്രാക്ക്.
ജിദ്ദയില്‍നിന്ന് ജനുവരി അഞ്ചിന് തുടങ്ങുന്ന മത്സരം 12 ദിനംകൊണ്ട് റിയാദിലെത്തും. 12 ഘട്ടങ്ങളാണ് മത്സരത്തിലുള്ളത്. 1977ല്‍ ആരംഭിച്ച ദാകര്‍ മോട്ടോര്‍ റാലി നടന്നത് പാരിസില്‍നിന്ന് സഹാറ മരുഭൂമി വഴി സെനഗാളിലേക്കായിരുന്നു. പശ്ചിമേഷ്യയില്‍ മത്സരം ആദ്യമായെത്തുന്നത് സൗദിയിലേക്കാണ്. അപ്രതീക്ഷിതമായാണ് സൗദി അറേബ്യ പട്ടികയില്‍ ഇടംപിടിക്കുന്നത്. ലോകത്തെ വിസ്മയിപ്പിക്കുന്ന മരുഭൂ-മലയോര ട്രാക്കിലൂടെയാണ് ഇത്തവണ മത്സരം നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.